International

ലോകത്തെ ഞെട്ടിച്ച് പാരീസിലെ സ്കൂൾ; പ്രവേശനം നൽകിയത് 50 ചെമ്മരിയാടുകൾക്ക്; കാരണം ഇതാണ്

ആടുകളെ സ്വാഗതം ചെയ്തുകൊണ്ട് വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്ത വിചിത്രമായ പരിപാടിയും സ്കൂള്‍ അധികൃതര്‍ സംഘടിപ്പിച്ചു

പാരീസ് : ലോകത്തെ ഞെട്ടിച്ച് പാരീസിലെ സ്കൂൾ, പഠിക്കാന്‍ കുട്ടികളില്ലാതെ അടച്ചുപൂട്ടലിന്‍റെ വക്കിലെത്തിയ സ്കൂളിനെ രക്ഷിക്കാന്‍ ചെമ്മരിയാടുകളെ സ്കൂളില്‍ ചേര്‍ത്ത് ജീവനക്കാര്‍. ഫ്രാന്‍സിന്‍റെ വടക്കുകിഴക്കന്‍ പ്രദേശമായ ഗ്രെനോബിളിലെ ആല്‍പ്സ് ഗ്രാമത്തിലാണ് വിദ്യാര്‍ത്ഥികളില്ലാത്തതിനാല്‍ പകരം ചെമ്മരിയാടുകളെ ക്ലാസില്‍ ചേര്‍ത്തത്.

പാരീസിലെ ജൂല്‍സ് ഫെറി സ്കൂളാണ് ഇപ്പോൾ സോഷ്യൽമീഡിയയിലെ താരം, ആല്‍പ്സിലെ ജൂല്‍സ് ഫെറി സ്കൂളിലെ 11 ക്ലാസുകളില്‍ ഒന്നില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം 266 ല്‍ നിന്ന് 261 ആയി കുറഞ്ഞതോടെ സ്കൂള്‍ അടച്ചുപൂട്ടലിന്‍റെ വക്കിലെത്തിയിരുന്നു. മക്കളുടെ പഠനത്തെക്കുറിച്ചുള്ള ആശങ്ക മാതാപിതാക്കള്‍ പങ്കുവെച്ചതോടെ ഗ്രാമത്തിലെ കര്‍ഷകരാണ് കുട്ടികളുടെ പേരില്‍ ചെമ്മരിയാടുകളെ ക്ലാസില്‍ പ്രവേശിപ്പിക്കാം എന്ന ആശയം മുമ്പോട്ട് വെച്ചത്.

തെരഞ്ഞെടുത്ത 50 ചെമ്മരിയാടുകളില്‍ ജനന സര്‍ട്ടിഫിക്കേറ്റ് ഉള്‍പ്പെടെ 15 ചെമ്മരിയാടുകളെ ഔദ്യോഗികമായി സ്കൂളില്‍ ചേര്‍ക്കുകയായിരുന്നു. സ്കൂളില്‍ പുതിയതായി ചേര്‍ന്ന ആടുകളെ സ്വാഗതം ചെയ്തുകൊണ്ട് വിദ്യാര്‍ത്ഥികളും അധ്യാപകരും പങ്കെടുത്ത വിചിത്രമായ പരിപാടിയും സ്കൂള്‍ അധികൃതര്‍ സംഘടിപ്പിച്ചു.

shortlink

Post Your Comments


Back to top button