തൃശൂര്‍: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കിയ സംഭവത്തില്‍ ഇടപെടാനാകില്ലെന്ന് ഹെെക്കോടതിയും അന്തിമ തീരുമാനം എടുക്കേണ്ടത് ജില്ലാ കളക്ടര്‍ അദ്ധ്യക്ഷയായ സമിതിയാണെന്ന് ആവര്‍ത്തിച്ച് വനം മന്ത്രി കെ രാജുവും രംഗത്തെത്തിയതോടെ കളക്ടറുടെയും സമിതിയുടെയും തീരുമാനം എന്തെന്നാണ് പൂരപ്രേമികള്‍ ഉറ്റുനോക്കുന്നത്.
ജില്ലാ കളക്ടര്‍ ടി.വി അനുപമ അദ്ധ്യക്ഷയായ സമിതിയില്‍ ജില്ലാ ഫോറസ്റ്റ് ഓഫീസര്‍, പൊലീസ് ഉദ്യോഗസ്ഥ!*!ര്‍, ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍, ആന ഉടമകളുടെ പ്രതിനിധികള്‍, ആനപാപ്പാന്‍മാരുടെ പ്രതിനിധികള്‍ തുടങ്ങി ഉത്തരവാദപ്പെട്ട എല്ലാവരുമുണ്ട്. വിശദമായ ചര്‍ച്ചയ്ക്ക് ശേഷം വിഷയത്തില്‍ ഏറ്റവും ഉചിതമായ തീരുമാനം എടുക്കുമെന്നും മന്ത്രി കെ.രാജു പറഞ്ഞു
എഴുന്നെള്ളിപ്പില്‍ നിന്ന് ആനയെ ഒഴിവാക്കണമെന്ന് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. എന്നാല്‍, തെക്കോട്ടിറക്കം നടക്കുന്ന ഏതാനും മണിക്കൂറെങ്കിലും ആനയുടെ വിലക്ക് ഒഴിവാക്കണമെന്ന ആവശ്യമാണ് ഹര്‍ജിക്കാര്‍ക്കുള്ളത്. വിലക്ക് ഒഴിവാക്കിയില്ലെങ്കില്‍ ആഘോഷങ്ങള്‍ക്ക് ആനകളെ ആകെ വിട്ടു നല്‍കില്ലെന്ന നിലപാടുമായി ആന ഉടമകള്‍
Post Your Comments