ന്യൂഡല്‍ഹി: റഫാല്‍ പുനപരിശോധനാ ഹര്‍ജി വിധി പറയാന്‍ മാറ്റി. ഹര്‍ജിക്കാരുടെയും കേന്ദ്രത്തിന്റെയും വാദം പൂര്‍ത്തിയായി. ഹര്‍ജിക്കാര്‍ക്കും കേന്ദ്രത്തിനും ഓരോ മണിക്കൂര്‍ വീതമാണ് വാദത്തിന് അനുവദിച്ചത്.റഫാല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാര്‍ മറച്ചുവെച്ച വിവരങ്ങള്‍ സുപ്രധാനമാണെന്നും റഫാലിലെ ഇന്ത്യന്‍ സംഘത്തിന്റെ എല്ലാ ഫയലുകളും സുപ്രീംകോടതിക്ക് കൈമാറണമെന്നും ഹരജിക്കാര്‍ക്ക് വേണ്ടി പ്രശാന്ത് ഭൂഷണ്‍ ആവശ്യപ്പെട്ടു.
എന്നാല്‍ രണ്ട് സര്‍ക്കാരുകള്‍ തമ്മിലുള്ള കരാര്‍ പരസ്യപ്പെടുത്താനാകില്ലെന്ന് കേന്ദ്രം നിലപാടെടുത്തു. ക്ലീന്‍ ചിറ്റ് നല്‍കിയ വിധിയില്‍ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പ്രശാന്ത് ഭൂഷണ്‍ കരാര്‍ റദ്ദാക്കണം എന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും എഫ് ഐ ആര്‍ ഇട്ട് അന്വേഷിക്കണം എന്നേ ആവശ്യപ്പെട്ടിട്ടുള്ളൂ എന്നും വ്യക്തമാക്കി. സിഎജി വില സംബസിച്ച് പരിശോധന നടത്തിയില്ലെന്ന് ആരോപിച്ച പ്രശാന്ത് ഭൂഷണ്‍ ഇതാദ്യമായാണ് ഒരു കരാറിലെ വില വിലയിരുത്താതെ സി എ ജി അംഗീകരിക്കുന്നതെന്ന് വാദിച്ചു.
വില വിവരങ്ങള്‍ ഇന്ത്യ ഫ്രാന്‍സ് സര്‍ക്കാരുകള്‍ തമ്മിലുള്ള 2008ലെ കരാറിന്റെ ഭാഗമാണെന്നും അതുകൊണ്ട് വില വിവരങ്ങള്‍ പരസ്യപ്പെടുത്താന്‍ ആകില്ലെന്നും റിട്ട് ഹര്‍ജിയിലെ വാദങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് ഹര്‍ജിക്കാര്‍ ചെയ്തതെന്നും പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് ബോധ്യപ്പെട്ടാലേ അന്വേഷണം നടത്തേണ്ടതുള്ളൂവെന്നും എ ജി വാദിച്ചു. മുന്‍പ് റഷ്യ, അമേരിക്ക എന്നിവരുമായി ഉണ്ടാക്കിയ കരാറിന് സോവറിന്‍ ഗ്യാരണ്ടി ഉണ്ടായിരുന്നില്ലെന്നും എജി കോടതിയെ അറിയിച്ചു. രാഹുലിനെതിരായ കോടതിയലക്ഷ്യ കേസും വിധി പറയാന്‍ മാറ്റി.
Post Your Comments