Latest NewsKerala

‘സമയം ഒരു മണി, കാലില്‍ ചങ്ങലയുമായി നില്‍ക്കുന്നു’- റോഡിലേക്ക് നോക്കിയ ബാഹുലേയന്റെ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല

കോന്നി: വെണ്‍മണി നീലകണ്ഠന്‍ (48) എന്ന ആന ഉണ്ടാക്കിയ പരിഭ്രാന്തിയില്‍ നിന്നും പലരും ഇതുവരെ മോചിതരായിട്ടില്ല. ആന അടവിക്കുഴി ഭാഗത്ത് എത്തിയപ്പോള്‍ അവിടുത്തെ താമസക്കാരനായ ബാഹുലേയന്റെ ഞെട്ടലും ഇതുവരെ മാറിയിട്ടില്ല. രാത്രി ഒരു മണി കഴിഞ്ഞ നേരം പട്ടി കുരയ്ക്കുന്ന ശബ്ദം കേട്ടാണ് ബാഹുലേയന്‍ റോഡിലേക്ക് നോക്കിയത്. ചൂട് സഹിക്ക വയ്യാതെ വീടിന്റെ ടെറസിലിരിക്കുകയായിരുന്നു ബാഹുലേയനും ഭാര്യയും. പാഞ്ഞെത്തിയ കൊമ്പന്‍ റോഡരികില്‍ കിടന്ന കാര്‍ കൊമ്പുകൊണ്ട് കുത്തിപ്പൊക്കിയെറിയുന്ന കാഴ്ചയാണ് ഇവര്‍ കണ്ടത്. കാട്ടാനയാണെന്നാണ് ആദ്യം കരുതിയത്. പിന്നെയാണ് ആനയുടെ കാലിലെ ചങ്ങല കണ്ടത്. അപ്പോള്‍തന്നെ ഇവര്‍ പൊലീസില്‍ വിവരമറിയിച്ചു. 84 വയസ്സായ അച്ഛന്‍ രാത്രിയില്‍ ഈ സമയത്ത് പതിവായി മുറ്റത്തിറങ്ങുമായിരുന്നു. ഭാഗ്യം കൊണ്ട് ഇന്നലെ ആന പോയതിനു പുറകെയായിരുന്നു അച്ഛന്‍ കതകു തുറന്നു പുറത്തിറങ്ങിയതെന്നും ബാഹുലേയന്‍ ഞെട്ടല്‍ മാറാതെ പറയുന്നു. അതേസമയം ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തിയെങ്കിലും ആന വാഹനങ്ങള്‍ തകര്‍ത്ത് മുന്നോട്ടു പോയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button