കൊല്ലം: അമൃത രാജ്യ റാണി എക്‌സ്പ്രസുകളെ സ്വതന്ത്ര ടെയിനുകളാക്കിയ നടപടിക്കെതിരെ മനുഷ്യാവകാശ മമ്മീഷന്‍ കേസെടുത്തു. ഇവയെ പ്രത്യേക ട്രെയിനുകളാക്കി ട്രെയിന്‍ സമയം നേരെത്തെയാക്കിയ റെയില്‍വേ നടപടിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ സ്വമേധയാ ആണ് കേസെടുത്തിരിക്കുന്നത്. ട്രെയിനുകള്‍ രണ്ടാക്കിയ നടപടി യാത്രക്കാരെ ദുരിതത്തിലാക്കിയെന്നു വിലയിരുത്തിയാണു കേസെടുത്തതെന്ന് കമ്മിഷന്‍ അംഗം കെ. മോഹന്‍കുമാര്‍ പറഞ്ഞു.
പ്രത്യേകിച്ചു കാരണങ്ങളില്ലാതെയുള്ള റെയില്‍വേ നടപടി തെക്കന്‍ ജില്ലയിലെ റെയില്‍വേ യാത്രക്കാരുടെ ദുരിതം ഇരട്ടിയാക്കുന്നുവെന്നും കമ്മിഷന്‍ വിലയിരുത്തി. പഴയ സമയത്ത് ഒരു ട്രെയിനെങ്കിലും ആവശ്യമാണ്. രണ്ടു ട്രെയിനുകളും നേരെത്തെയാക്കിയത് എന്ത് ഉദ്ദേശ്യത്തിലാണെന്നു മനസ്സിലാകുന്നില്ലെന്നും മോഹന്‍ കുമാര്‍ കൊല്ലത്തു പറഞ്ഞു. ദക്ഷിണ റെയില്‍വേ പാലക്കാട് ഡിവിഷനല്‍ മാനേജരോടും ചെന്നൈ ഡിവിഷനല്‍ മാനേജരോടും റിപ്പോര്‍ട്ട് ആവശ്യപ്പെടുമെന്നും കമ്മിഷന്‍ വ്യക്തമാക്കി.
രണ്ടു ട്രെയിനുകളും സ്വതന്ത്ര ട്രെയിനുകളാക്കി മാറ്റിയതോടെ അര മണിക്കൂറിനുള്ളില്‍ മൂന്നു ട്രെയിനുകളാണു തിരുവനന്തപുരത്തു നിന്നു പുറപ്പെടുന്നത്. ‘രാത്രി 9 മണി മുതല്‍ 11 മണി വരെ മറ്റു ട്രെയിനുകളില്ലാത്തതു യാത്രക്കാരെ ബുദ്ധിമുട്ടിലാക്കും.വ്യാഴാഴ്ച മുതലാണു തിരുവനന്തപുരം മധുര, മധുര തിരുവനന്തപുരം അമൃത എക്‌സ്പ്രസും കൊച്ചുവേളി നിലമ്പൂര്‍, നിലമ്പൂര്‍ കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസും പ്രത്യേകം ട്രെയിനുകളായി ഓടാന്‍ തുടങ്ങിയത്.
Post Your Comments