Devotional

വിളക്ക് കത്തിക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണം

വിളക്ക് കത്തിക്കുന്നതിനു മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വീടിന് ഐശ്വര്യം നല്‍കാന്‍ മാത്രമല്ല വീട്ടുകാര്‍ക്ക് ഭാഗ്യം കൊണ്ട് വരാനും നിലവിളക്ക് കത്തിക്കുന്നത് കാരണമാകുന്നു. കുളിച്ച് ശുദ്ധമായി വേണം വിളക്ക് കൊളുത്തേണ്ടത്. രണ്ട് നേരവും വിളക്ക് വയ്ക്കുന്നതിനു മുന്‍പ് കുളിച്ച് ശുദ്ധമാകണം. വ്യക്തിശുചിത്വം മാത്രമല്ല പരിസര ശുചിത്വം കൂടി ഇതിനായി വേണം. വിളക്ക് കൊളുത്തുമ്പോള്‍ വടക്കേ വാതില്‍ അടച്ചിടണമെന്നാണ് പഴമക്കാര്‍ പറയുന്നത്. എന്നാല്‍ നിലവിളക്ക് കൊളുത്തുന്ന സമയം വടക്കേ വാതില്‍ തുറന്നിട്ടിരുന്നാല്‍ ഇവിടെ നിന്നും പ്രവഹിക്കുന്ന കാന്തിക പ്രവാഹത്തോടൊപ്പം വിളക്കിന്റെ ജ്വാലയും പോസിറ്റീവ് എനര്‍ജിയും ഇതിലൂടെ നഷ്ടമാകും.നമ്മുടെ ആചാരം സന്ധ്യക്ക് മുന്‍പ് തന്നെ വിളക്ക് കൊളുത്തണം എന്നതാണ്, കാരണം ത്രിസന്ധ്യ സമയത്ത് മൂധേവി നമ്മുടെ വീടുകളിലേക്ക് കടന്നു വരും എന്നാണ് വിശ്വാസം. എന്നാല്‍ സന്ധ്യക്ക് മുന്‍പ് തന്നെ വിളക്ക് കൊളുത്തികഴിഞ്ഞാല്‍ ദീപം മൂധേവിയെ പുറത്താക്കി ദേവിയെ കുടിയിരുത്തും എന്നാണ് വിശ്വാസം.ഒറ്റത്തിരിയിട്ട് കത്തിക്കുന്ന വിളക്കില്‍ പ്രതികൂല ഊര്‍ജ്ജമാണ് ഉണ്ടാവുന്നത്. അഞ്ചും ഏഴും തിരിയിട്ട വിളക്കുകളാണ് അനുകൂല ഊര്‍ജ്ജം പ്രവഹിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ഏഴ് തിരിയോ അഞ്ച് തിരിയോ ഇട്ട വിളക്ക് കത്തിക്കുന്നതാണ് ഉത്തമം. വിളക്ക് കത്തിക്കുമ്പോള്‍ പാചകം ചെയ്ത എണ്ണ ഉപയോഗിക്കുന്നത് തീര്‍ത്തും തെറ്റാണ്. എള്ളെണ്ണ ഉപയോഗിച്ച് വിളക്ക് കത്തിക്കുന്നതാണ് ഏറ്റവും ഉത്തമം എന്നാണ് പറയുന്നത്. എന്നാല്‍ എള്ളെണ്ണ ഉപയോഗിച്ച് വിളക്ക് കത്തിക്കുന്നത് ആരോഗ്യപരമായി വളരെ നല്ലതാണ്. ഇത് ഇരുമ്പിന്റെ ഗുണം ചെയ്യും എന്നാണ് പറയുന്നത്. തെക്കു നിന്നുള്ള ദീപം ദര്‍ശിക്കണമെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ തെക്കോട്ട് വിളക്ക് കത്തിച്ചു വയ്ക്കുന്നത് നല്ലതല്ല. തെക്കുനിന്നും വരുന്ന കാന്തിക ശക്തിയിലൂടെയാണ് ദീപത്തിന്റെ ഊര്‍ജ്ജം പ്രവഹിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button