ലോകത്തിലെ ഏറ്റവും വലിപ്പം കൂടിയ പേൾ കണ്ടെത്തി. കാനഡ സ്വദേശിയുടെ പക്കലായിരുന്നു ഇത് ഉണ്ടായിരുന്നത്. ഇതുവരെ കണ്ടെത്തിയതിൽവെച്ച് ഏറ്റവും വലിപ്പം കൂടിയ പേൾ ആണിത്. കുറച്ച് നാൾക്ക് മുൻപാണ് എബ്രഹാം റെയ്‌സ് എന്ന ആൾക്ക് തന്റെ ആന്റി ഇത് കൈമാറിയത്. ഇതിന് 27 തൂക്കം ഉണ്ടായിരുന്നു. ക്രീം നിറത്തിലാണ് ഇത് ഉള്ളത്. ഏകദേശം 1000 വർഷത്തെ പാഴാക്കാമുണ്ടിതിന്.
The Giga Pearl weighs a whopping 27kg. ?pic.twitter.com/tJi2N6e7B8
— BBC (@BBC) May 9, 2019
1959 ലാണ് എബ്രഹാമിന്റെ അപ്പൂപ്പൻ ഒരു മത്സ്യത്തൊഴിലാളിയിൽ നിന്ന് ഒരു ഭീമൻ ഷെൽ വാങ്ങിയത്. എന്നാൽ ഇതിനുള്ളിൽ പേൾ ഉണ്ടായിരുന്ന കാര്യം ഇരുവരും അറിഞ്ഞിരുന്നില്ല. ഏറെ നാൾക്ക് ശേഷമാണ് അതിനുള്ളിൽ പേൾ ഉണ്ടായിരുന്ന വിവരം കുടുംബം മനസിലാക്കിയത്. എന്നാൽ ഇതിന്റെ വിലമതിപ്പിനെക്കുറിച്ച് ആർക്കും തന്നെ അറിവില്ലായിരുന്നു. വർഷങ്ങൾക്ക് ശേഷം പേൾ അബ്രാമിന്റെ കൈയ്യിൽ എത്തിയപ്പോൾ ഇത് അദ്ദേഹം ജിയോളജി വകുപ്പിന് കൈമാറുകയായിരുന്നു. കോടികൾ
വിലമതിപ്പുണ്ടായിരുന്നിട്ടും എബ്രഹാം അത് ജിയോളജി വകുപ്പിന് കൈമാറുകയായിരുന്നു.
Post Your Comments