KeralaLatest News

സാമ്പത്തിക തിരിമറി; സഹകരണ ബാങ്ക് ജീവനക്കാരന് 28 വര്‍ഷം തടവ്

തിരുവനന്തപുരം:സാമ്പത്തിക തിരിമറി നടത്തിയ കേസില്‍ സഹകരണ ബാങ്ക് മുന്‍ ജൂനിയര്‍ അക്കൗണ്ടന്റിന് 28വര്‍ഷം തടവുശിക്ഷ. കൊല്ലം ജില്ലാ സഹകരണ ബാങ്കില്‍ ജൂനിയര്‍ അക്കൗണ്ടന്റായിരുന്ന കൊട്ടാരക്കര പടിഞ്ഞാ​റ്റിന്‍കര തെങ്ങുവിള വീട്ടില്‍ ഷാജഹാനെയാണ് തിരുവനതപുരം വിജിലന്‍സ് കോടതി കു​റ്റക്കാരനാണെന്ന് കണ്ട് ശിക്ഷിച്ചത്. ഏഴ് കേസുകളിലായി നാല് വര്‍ഷം വീതം 28 വര്‍ഷം തടവിനും 5,90,000 രൂപ പിഴ അടയ്ക്കാനുമാണ് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവ്.

1997- 98 കാലത്ത് കൊല്ലം ജില്ലാ ബാങ്കില്‍ ജൂനിയര്‍ അക്കൗണ്ടന്റായിരുന്ന ഷാജഹാന്‍ ലെഡ്ജറില്‍ വിവിധയാളുകള്‍ വന്‍തുകകള്‍ നിക്ഷേപിച്ചതായി കാട്ടുകയും ദിവസങ്ങള്‍ക്ക് ശേഷം ഈ വ്യക്തികള്‍ ഷാജഹാന്റെ സ്വന്തം അക്കൗണ്ടിലേക്ക് ഈ തുക മാറ്റാന്‍ അപേക്ഷിച്ചതായി രേഖയുണ്ടാക്കിയാണ് പണം തട്ടിയത്. ചെക്കുകളുപയോഗിച്ച്‌ ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നിന്നും 61​1625 രൂപ തിരിമറി നടത്തി തട്ടിയെടുത്തെന്നാണ് വിജിലന്‍സ് കേസ്.

shortlink

Post Your Comments


Back to top button