തിരുവനന്തപുരം: മെയ് ഒമ്പത് മുതല്‍ കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരള, തമിഴ്നാട്, കർണാടക, ലക്ഷദ്വീപ് തീരത്തോട് ചേർന്നുള്ള കടൽ 09 മെയ് 2019 വൈകുന്നേരം 5.30 മുതൽ 10 മെയ് 2019 രാത്രി 11.30 വരെ പ്രക്ഷുബ്ധമാവാനും 1.5 മുതൽ 2 മീറ്റർ വരെ ഉയരത്തിലുള്ള ശക്തമായ തിരമാലയ്ക്കും സാധ്യതയുണ്ട്. മത്സ്യ തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കുക. മത്സ്യ ബന്ധന വള്ളങ്ങൾ ഹാർബറിൽ കെട്ടി സൂക്ഷിക്കണമെന്നും, തീരപ്രദേശങ്ങളിൽ വിനോദ സഞ്ചാരത്തിന് പോകുന്നവർ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.
Post Your Comments