മുംബൈ : നഗ്നചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന ഭീഷണി മൂലം യുവാവ് ജീവനൊടുക്കി. മഹാരാഷ്ട്രയിലെ വാന്ഗണിൽ ഒരു ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയിലെ ഉദ്യോഗസ്ഥനാണ് ആത്മഹത്യ ചെയ്തത്. യുവാവിന്റെ റൂം മേറ്റ്സും ഫാര്‍മസ്യൂട്ടിക്കല്‍ കമ്ബനിയിൽ ഒപ്പം ജോലി ചെയ്തിരുന്ന സുഹൃത്തുക്കളാണ് പ്രതികൾ.
ദിവസങ്ങള്‍ക്ക് മുൻപ് മദ്യലഹരിയിലായിരുന്ന പ്രതികള്‍ ഉറങ്ങിക്കിടന്ന യുവാവിന്റെ നഗ്ന ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി.പിറ്റേ ദിവസം മുതല്‍ പണം ആവശ്യപ്പെടുകയും നല്‍കിയില്ലെങ്കില്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയിയല്‍ പ്രചരിപ്പിക്കുമെന്ന് ഭീക്ഷണിപെടുത്തുകയും ചെയ്തു. ഇത് അധികമായതോടെ യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു.
നഗ്ന ചിത്രങ്ങള്‍ അടങ്ങിയ മൊബൈല്‍ ഫോണ്‍ കണ്ടെടുത്തുവെന്നും. പ്രതികളില്‍ നിന്നും കണ്ടെടുത്ത മൊബൈല്‍ ഫോണിലെ മെസേജുകളില്‍ നിന്നും ഇക്കാര്യങ്ങള്‍ വ്യക്തമാണെന്നും പൊലീസ് അറിയിച്ചു.
Post Your Comments