Latest NewsIndia

‘മിന്നലാക്രമണം നടത്തിയത് മോദി സർക്കാർ മാത്രം, യു പി എ കാലത്ത് നടന്നിട്ടില്ല’ ; അവകാശവാദങ്ങൾ തള്ളി സൈന്യം

ജമ്മുകശ്മീരിലെ വിവരാവകാശ പ്രവർത്തകനായ രോഹിത് ചൗധരി നൽകിയ വിവരാവകാശ അപേക്ഷയിലാണ് സൈന്യത്തിന്റെ മറുപടി .

ന്യൂഡൽഹി ; 2016 സെപ്റ്റംബറിനു മുൻപ് ഇന്ത്യ സർജ്ജിക്കൽ സ്ട്രൈക്ക് നടത്തിയെന്നതിനു വിവരങ്ങളില്ലെന്ന് സൈന്യത്തിന്റെ സ്ഥിരീകരണം . ജമ്മുകശ്മീരിലെ വിവരാവകാശ പ്രവർത്തകനായ രോഹിത് ചൗധരി നൽകിയ വിവരാവകാശ അപേക്ഷയിലാണ് സൈന്യത്തിന്റെ മറുപടി .മന്മോഹൻ സിംഗ് സർക്കാരിന്റെ കാലത്ത് എത്ര തവണ സർജ്ജിക്കൻ സ്ട്രൈക്ക് നടന്നിട്ടുണ്ടെന്നായിരുന്നു അപേക്ഷയിൽ ചോദിച്ചിരുന്നത് .

എന്നാല്‍ ഈ വിഭാഗത്തില്‍ തങ്ങളുടെ പക്കല്‍ വിവരങ്ങളൊന്നുമില്ലെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് മിലിട്ടറി ഓപ്പറേഷന്‍സ് ല്‍കിയ മറുപടിയില്‍ പറയുന്നത്.2004 മുതൽ 2014 വരെയും,2014 സെപ്റ്റംബറിനു ശേഷവും എത്ര സർജ്ജിക്കൽ സ്ട്രൈക്ക് നടന്നുവെന്നും,അതിൽ എത്രയെണ്ണം വിജയിച്ചുവെന്നുമുള്ള ചോദ്യത്തിനു 2016 ൽ മാത്രമാണ് മിന്നലാക്രമണം നടന്നതെന്നാണ് മറുപടി നൽകിയിരിക്കുന്നത് . ഒരു സൈനികനു പോലും ജീവൻ നഷ്ടമായില്ലെന്നും, മറുപടിയിൽ പറയുന്നു .

shortlink

Related Articles

Post Your Comments

Related Articles


Back to top button