Latest NewsInternational

കോണ്‍ടാക്റ്റ് ലെന്‍സ് വെച്ച്‌ സ്ഥിരമായി ഉറങ്ങിയ യുവതിക്ക് സംഭവിച്ചത്

യുവതിയുടെ കണ്ണ് ബാക്ടീരിയ കാര്‍ന്നു തിന്നുന്ന ചിത്രവുമായാണ് ഡോക്ടര്‍ രംഗത്തെത്തിയത്

കോണ്‍ടാക്റ്റ് ലെന്‍സ് വെച്ച്‌ ഉറങ്ങിയ യുവതിക്ക് കാഴ്ച ശക്തി പോലും ഇല്ലാതായി. നോര്‍ത്ത് കരോലീനയിലാണ് സംഭവം. കോണ്‍ടാക്റ്റ് ലെന്‍സ് വെച്ച്‌ സ്ഥിരമായി ഉറങ്ങിയ യുവതിക്കാണ് ഇത്തരത്തില്‍ ഒരു ദാരുണാവസ്ഥ സംഭവിച്ചത്. സ്ഥിരമായി ഇത്തരത്തില്‍ ഉറങ്ങിയ യുവതിയുടെ കാഴ്ച ശക്തി പൂര്‍ണമായും നശിച്ച്‌ കൊണ്ടിരിക്കുന്ന അവസ്ഥയാണ് ഇന്നുള്ളത്. ഡോക്ടര്‍ തന്നെയാണ് ഇതിന്റെ ചിത്രം ലോകത്തോട് പങ്കു വെച്ചത്.യുവതിയുടെ കണ്ണ് ബാക്ടീരിയ കാര്‍ന്നു തിന്നുന്ന ചിത്രവുമായാണ് ഡോക്ടര്‍ രംഗത്തെത്തിയത്. സ്യൂഡോമോണ എന്ന ബാക്ടീരിയയാണ് ഇവരുടെ കണ്ണ് കാര്‍ന്ന് തിന്നത്.

പല മാധ്യമങ്ങളിളും സോഷ്യല്‍ മീഡിയയിലും വന്‍തോതില്‍ പ്രചരിച്ചു കൊണ്ടിരിക്കുന്ന ഒരു വാര്‍ത്തയാണ് ഇന്ന് ഇത്.തന്റെ കൃഷ്ണമണിക്കും കാഴ്ചക്കും തകരാറുണ്ടെന്ന് ഇവര്‍ മനസ്സിലാക്കിയത് വളരെ വൈകിയാണ്. ആദ്യ ലക്ഷണം എന്ന് പറയുന്നത് കൃഷ്ണമണിയില്‍ വെള്ളപ്പാടയായിരുന്നു കണ്ടിരുന്നത്. തുടര്‍ന്ന് കണ്ണിന്റെ മറ്റ് ഭാഗങ്ങളിലേക്കും ഇത് വ്യാപിക്കുകയായിരുന്നു. കൃഷ്ണമണിയെ ബാക്ടീരിയ ബാധിച്ചതോടെ ഇവരുടെ കാഴ്ച ശക്തി പൂര്‍ണമായും നഷ്ടമായി. അതികഠിനമായ വേദനയുമായി ഓരോ ദിവസവും തള്ളിനീക്കുകയാണ് ഇവര്‍.

മാത്രമല്ല വേദന ഒഴിവാക്കാനുള്ള മരുന്നുകള്‍ മാത്രമാണ് ഇപ്പോള്‍ ഇവര്‍ക്ക് ആകെയുള്ള ആശ്രയം. പക്ഷേ ഇത് പൂര്‍ണമായും മാറിയാലും കാഴ്ചശക്തി തിരിച്ച്‌ കിട്ടുമോ എന്ന സംശയത്തിലാണ് ഡോക്ടർമാർ. അതികഠിനമായ വേദനയുമായി ഓരോ ദിവസവും തള്ളിനീക്കുകയാണ് ഇവര്‍. മാത്രമല്ല വേദന ഒഴിവാക്കാനുള്ള മരുന്നുകള്‍ മാത്രമാണ് ഇപ്പോള്‍ ഇവര്‍ക്ക് ആകെയുള്ള ആശ്രയം.

shortlink

Related Articles

Post Your Comments

Related Articles


Back to top button