പുല്‍പ്പള്ളി: വയനാട് പുല്‍പ്പള്ളിയില്‍ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ പുലിയ കാട്ടിലേയ്ക്ക് തുരത്തി. ഇതോടെ പ്രദേശത്ത് പ്രഖ്യാപിച്ച 144 പിന്‍വലിച്ചു.
കാപ്പിപ്പാടി കോളനിയിലാണ് പുലി ഇറങ്ങിയത്. നേരത്തെ ജനവാസ കേന്ദ്രത്തില്‍ ഇറങ്ങിയ കടുവ ആടിനെ പിടികൂടിയിരുന്നു. പിന്നീട് ഇത് കാട്ടിലേക്ക് മറയുകയായിരുന്നു. ഇന്നലെ മുതല്‍ തിരച്ചില്‍ ശക്തമാക്കിയിരുന്നെങ്കിലും ഇന്നു രാവിലെയാമ് കടുവയെ കണ്ടെത്തിയത്. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പാറകടവ്, വണ്ടിക്കടവ് പ്രദേശങ്ങളിലാണ് ജില്ലാ കലക്ടര്‍ 144 പ്രഖ്യാപിച്ചിരുന്നത്. ജനം തടിച്ചു കൂടിയാല്‍ ഉണ്ടാകുന്ന അപായ സൂചന മുന്നില്‍കണ്ടാണ് 144 പ്രഖ്യാപിച്ചത്.
പ്രദേശവാസികളേയും വനംവകുപ്പിനേയും മുള്‍ മുനയില്‍ നിര്‍ത്തിയാണ് പുല ജനവാസ കേന്ദ്രത്തില്‍ സൈ്വര്യ വിഹാരം നടത്തിയത്. വനം വകുപ്പ് മണിക്കൂറുകളായി നടത്തിയ ശ്രമത്തിനൊടുവിലാണ് പുലിയെ കാട്ടിലേയ്ക്ക് തുരത്താനായത്.
Post Your Comments