Latest NewsSaudi ArabiaGulf

റമദാന്‍കാല ഓഫര്‍ : കര്‍ശന പരിശോധനയുമായി സൗദി

റിയാദ് : റമദാന്‍കാല ഓഫറില്‍ കൊടുക്കുന്ന ഉത്പ്പന്നങ്ങളില്‍ കര്‍ശന പരിശോധനയുമായി സൗദി അറേബ്യ. ഉത്പന്നങ്ങളുടെ കാലാവധി പരിശോധിക്കാന്‍ വാണിജ്യ നിക്ഷേപ മന്ത്രാലയം ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു. കാലാവധി കഴിഞ്ഞ വസ്തുക്കള്‍ വില്‍പനക്ക് വെച്ചതായി ശ്രദ്ധയില്‍ പെട്ടാല്‍ അറിയിക്കണമെന്നും മന്ത്രാലയം അറിയിച്ചു.

റമദാന്റെയും ഈദിന്റേയും ഭാഗമായി വിവിധ ഓഫറുകളാണ് സൗദിയില്‍ സ്ഥാപനങ്ങള്‍ പ്രഖ്യാപിക്കാറ്. ഒന്നിച്ചെടുക്കാവുന്ന രൂപത്തിലും വില കുറച്ചും ഉത്പന്നങ്ങള്‍ ഇത്തരത്തില്‍ വില്‍ക്കാം. ഇതിന് മുന്‍കൂട്ടി അനുമതി എടുത്താല്‍ മതി. എന്നാല്‍ ഇങ്ങിനെ വില്‍പനക്ക് വെക്കുന്ന ഉത്പന്നങ്ങളുടെ കാലാവധി പരിശോധിക്കണമെന്നാണ് ഉപഭോക്താക്കള്‍ക്കുള്ള നിര്‍ദേശം.

കാലാവധി കഴിഞ്ഞവയോ അവസാനത്തോട് അടുത്തവയോ ആണെങ്കില്‍ ജാഗ്രത വേണമെന്നും വാണിജ്യ-നിക്ഷേപ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു. ഇക്കാര്യം മന്ത്രാലയത്തിന്റെ 1900 എന്ന നമ്പറില്‍ അറിയിക്കാം. കാലാവധി തീരാനായ ഭക്ഷ്യവസ്തുക്കളും ക്രീമുകളും ഉപയോഗിച്ചാല്‍ ഗുരുതര ആരോഗ്യ പ്രയാസങ്ങളുണ്ടാകും. ഇതിന് ഉപഭോക്താക്കളുടെ ജാഗ്രതയും വേണമെന്ന് മന്ത്രാലയം അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button