നാഗർകോവിൽ : തർക്കത്തിനിടെ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി രണ്ട് വീട്ടമ്മമ്മാർ മരിച്ചു. നാഗർകോവിൽ കോട്ടാർ ശരലൂർ സ്വദേശിയും ഓട്ടോ ഡ്രൈവറുമായ ശങ്കരകുമാറിന്റെ ഭാര്യ അംബിക(55), രാമൻപുതൂർ ഓടത്തെരുവിൽ സൂസൈ റെനീസിന്റെ ഭാര്യ ജ്ഞാനതങ്കം(50) എന്നിവരാണ് മരിച്ചത്.
കഴിഞ്ഞദിവസമാണ് സംഭവം. അംബികയും,ജ്ഞാനതങ്കവും ഭാരവാഹികളായി പ്രവർത്തിച്ചു വന്നിരുന്ന ഒരു സ്വയസഹായ സംഘത്തിൽ നിന്നും രണ്ടു വര്ഷങ്ങൾക്കു മുമ്പ് ജ്ഞാനതങ്കം 4 ലക്ഷം രൂപ കടം വാങ്ങിയിരുന്നു. എന്നാൽ പണം തിരികെ നൽകിയിരുന്നില്ല. പലതവണ പണം ആവശ്യപ്പെട്ടുവെങ്കിലും നൽകിയില്ല.
ഇതിനിടെ കഴിഞ്ഞദിവസം അംബിക സംഘത്തിലെ മറ്റൊരു സ്ത്രീയുമായി ജ്ഞാനതങ്കത്തിന്റെ വീട്ടിലെത്തി പണം തിരികെ ചോദിച്ചു. പണം ഇപ്പോൾ താരനില്ലെന്ന് പറഞ്ഞതോടെ ഇരുവർക്കുമിടയിൽ വാക്കുതർക്കമുണ്ടായി. തർക്കത്തിനിടെ അടുക്കളയിൽ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ എടുത്തു ജ്ഞാനതങ്കം തന്റെ ദേഹത്തു ഒഴിച്ചു.
ജ്ഞാനതങ്കത്തിന്റെ കയ്യിലുണ്ടായിരുന്ന കന്നാസ് പിടിച്ചുവാങ്ങി അംബിക തന്റെ ദേഹത്തും മണ്ണെണ്ണ ഒഴിച്ചു. ഇതിനിടെ ജ്ഞാനതങ്കം സ്വയം തന്റെ ദേഹത്തു തീ കൊളുത്തി. ഇതുകണ്ടു ജ്ഞാനതങ്കത്തെ രക്ഷിക്കാൻ ശ്രമിച്ച അംബികയുടെ ദേഹത്തും തീ പടർന്നുപിടിക്കുകയായിരുന്നു.
Post Your Comments