അഹമ്മദാബാദ്: പരീക്ഷാ ഫലത്തെ കുറിച്ചോര്‍ത്തുള്ള ഭയത്തെ തുടർന്ന് സിബിഎസ്‌ഇ പത്താം ക്ലാസ് വിദ്യാര്‍ഥിനി വീടുവിട്ടോടി. ഗുജറാത്തിലെ വാപിയിലെ വീട്ടില്‍ നിന്ന് പുറപ്പെട്ട വിദ്യാര്‍ഥിനി ഗാന്ധിനഗറിലെ ചിലോഡയിലാണ് എത്തപ്പെട്ടത്. പട്രോളിങ്ങിനിടെയാണ് ഒരു പെണ്‍കുട്ടി ഒറ്റക്ക് നില്‍ക്കുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. പേടികൊണ്ട് വിറയല്‍ ബാധിച്ച അവസ്ഥയിലായിരുന്നു കുട്ടി അപ്പോള്‍. വിവരങ്ങള്‍ ആരാഞ്ഞപ്പോള്‍ ഒന്നും പറയാന്‍ പോലും പറ്റാത്ത അവസ്ഥയിലായിരുന്നു കുട്ടി.
പിന്നീട് പൊലീസ് സ്റ്റേഷനിലെത്തിച്ച് വനിതാ പൊലീസുകാര്‍ ചായയും കടിയും വാങ്ങി നല്‍കി. തന്നെ കുറിച്ചുള്ള എല്ലാ വിവരങ്ങളും മറന്നു പോയെന്നാണ് കുട്ടി അപ്പോഴും പൊലീസിനോട് പറഞ്ഞത്. തുടര്‍ന്ന് കൗണ്‍സിലറുടെ സഹായം തേടി. ആദ്യമൊക്കെ മറവി ആവര്‍ത്തിച്ച കുട്ടി പിന്നീട് പത്താം ക്ലാസ് പരീക്ഷയില്‍ പരാജയപ്പെടുമോ എന്ന പേടി കൊണ്ടാണ് വീടുവിട്ടതെന്ന് പറഞ്ഞു. കൗണ്‍സിലര്‍ ആത്മവിശ്വാസം നല്‍കിയതോടെ കുട്ടി രക്ഷിതാക്കളുടെ പേരും മേല്‍വിലാസവും നല്‍കിയത്.
Post Your Comments