കടിച്ച പാമ്പിനെ തിരിച്ചു കടിച്ച കർഷകന് ദാരുണാന്ത്യം. പാമ്പും ചത്തു. ഗുജറാത്തിലെ മഹിസാഗർ ഗ്രാമത്തിലാണ് സംഭവം നടന്നത്. കൃഷിയിടത്തിൽ ജോലിചെയ്യുന്നതിനിടയിലാണ് എഴുപതുകാരനെ പാമ്പ് കടിച്ചത്. പാമ്പ് കടിച്ച ദേഷ്യത്തിന് ഇയാൾ പാമ്പിനെ ചവച്ചരച്ചു. എല്ലാം കണ്ടുകൊണ്ട് ഇയാളുടെ അടുത്ത ബന്ധുക്കളിലൊരാൾ സമീപത്തു തന്നെ നിൽപുണ്ടായിരുന്നു.
ഇദ്ദേഹമാണ് ഇയാളെ ആശുപത്രിയിൽ എത്തിച്ചത്. പർവത് ഗാലാ ബാരിയാ എന്ന കർഷകനാണ് മരിച്ചത്.ചത്ത പാമ്പിൻറെ അവശിഷ്ടങ്ങളും ആശുപത്രിയിലെത്തിച്ചിരുന്നു. 3 ആശുപത്രികളിലായി മാറിമാറി എത്തിച്ചെങ്കിലും മതിയായ ചികിത്സ ലഭിക്കാതെ ആണ് ഇയാൾ മരണപ്പെട്ടതെന്നാണ് റിപ്പോർട്ട്.
Post Your Comments