ന്യൂഡൽഹി: 50 കോടി രൂപ തന്നാൽ താൻ നരേന്ദ്ര മോദിയെ വധിക്കാൻ തയ്യാറാണെന്ന് പുറത്താക്കപ്പെട്ട ബി എസ് എഫ് ഉദ്യോഗസ്ഥൻ തേജ് ബഹാദൂർ യാദവ് വെളിപ്പെടുത്തിയതായി ദേശീയ മാദ്ധ്യമം റിപ്പോർട്ട് ചെയ്തു. താൻ അങ്ങനെ പറഞ്ഞിട്ടുണ്ടെന്ന് തേജ് ബഹാദൂർ സമ്മതിച്ചതായും ദേശീയ മാദ്ധ്യമമായ ടൈംസ് നൗവിന്റെ റിപ്പോർട്ടിൽ പറയുന്നു. എന്നാൽ വാർത്ത പുറത്തായതിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്ന് തേജ് ബഹാദൂർ ആരോപിക്കുന്നു.
അതേ സമയം സംഭവത്തിൽ വലിയ പ്രതിഷേധമാണ് ഉള്ളത്. സമാജ് വാദി പാർട്ടിയുടെ വാരാണസി മണ്ഡലത്തിലെ സ്ഥാനാർത്ഥിയുടെ വെളിപ്പെടുത്തൽ തങ്ങളെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചിരിക്കുകയാണെന്ന് ഭാരതീയ ജനതാ പാർട്ടി എം പി ജി വി എൽ നരസിംഹ റാവു പറഞ്ഞു. അധിക്കാരക്കൊതി മൂത്ത് കോൺഗ്രസ്സ് അടക്കമുള്ള പാർട്ടികൾ ഏത് സാമൂഹ്യവിരുദ്ധ ശക്തികൾക്കൊപ്പവും കൂടുന്നത് ഗതികേടാണെന്നും അദ്ദേഹം ആരോപിച്ചു. തേജ് ബഹാദൂറിന്റെ വാക്കുകളെ പാർട്ടി ശക്തമായി അപലപിക്കുന്നതായും വിഷയത്തിൽ അന്വേഷണ ഏജൻസികൾ യുക്തമായ നടപടി സ്വീകരിക്കേണ്ടതാണെന്നും റാവു ആവശ്യപ്പെട്ടു.
വാരാണസിയിൽ നരേന്ദ്ര മോദിക്കെതിരെ എസ് പി സ്ഥാനാർത്ഥിയായി തേജ് ബഹാദൂർ സമർപ്പിച്ച നാമനിർദ്ദേശ പത്രിക മെയ് 1ന് തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയിരുന്നു. ബി എസ് എഫിൽ നിന്നും പുറത്താക്കപ്പെട്ടതുമായി ബന്ധപ്പെട്ട വിവരങ്ങൾ തൃപ്തികരമായി വിശദീകരിക്കുന്നതിൽ തേജ് ബഹാദൂർ പരാജയപ്പെട്ടത് കൊണ്ടാണ് പത്രിക തള്ളിയതെന്ന് ജില്ലാ മജിസ്ട്രേറ്റ് സുരേന്ദ്ര സിംഗ് അറിയിച്ചിരുന്നു. എന്നാൽ ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് തേജ് ബഹാദൂർ വ്യക്തമാക്കിയിരുന്നു.
GVL Narasimha Rao, BJP: Stunned by statements of SP candidate,Tej Bahadur Yadav.He was drafted by SP from Varanasi,his candidature has been nullified for various reasons.We can see on TV how he’s telling a group that he’s willing to hatch a plot to assassinate PM Modi for Rs50 cr pic.twitter.com/kmVEMg9HPd
— ANI (@ANI) May 6, 2019
Post Your Comments