KeralaLatest News

എരഞ്ഞോളി മൂസ അന്തരിച്ചു

കണ്ണൂർ : മാപ്പിളപ്പാട്ട് ഗായകൻ എരഞ്ഞോളി മൂസ(75) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെതുടർന്ന് ചികിത്സയിലായിരുന്നു.മാപ്പിളപ്പാട്ട് രംഗത്ത് ഏറെ സംഭാവനകൾ നൽകിയ വ്യക്തിയായായിരുന്നു.ഒരാഴ്ചയായി വീട്ടിൽ ചികിത്സയിൽക്കഴിഞ്ഞ മൂസയ്ക്ക് സംസാരിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടിരുന്നു.മക്കളായ നാസറും നിസാറും മരണസമയം അടുത്തുണ്ടായിരുന്നു.

കല്യാണവീടുകളിൽ പെട്രോമാക്‌സിന്റെ ഇരുണ്ട വെളിച്ചത്തിൽ പാടിത്തുടങ്ങിയ എരഞ്ഞോളി മൂസ ഗൾഫ്‌നാടുകളിൽ ഏറ്റവും കൂടുതൽ സ്റ്റേജ്‌ഷോ അവതരിപ്പിച്ച മാപ്പിളപ്പാട്ട് ഗായകനാണ്. കഷ്ടപ്പാടുകൾക്കിടയിൽനിന്ന് അറിയപ്പെടുന്ന ഗായകനായിമാറിയ അദ്ദേഹം ഫോക്‌ലോർ അക്കാദമി വൈസ് ചെയർമാനുമായിരുന്നു.

shortlink

Post Your Comments


Back to top button