Latest NewsKerala

ഏഴുവയസ്സുകാരിയുടെ ശ്വാസകോശത്തിൽ കുടുങ്ങിയ എല്‍ഇഡി ബള്‍ബ് പുറത്തെടുത്തു

ആലുവ: ഏഴ് വയസ്സുകാരിയുടെ ശ്വാസകോശത്തിൽ കുടുങ്ങിയ എൽഇഡി ബൾബ് ശസ്ത്രക്രിയ ചെയ്യാതെ പുറത്തെടുത്തു. കണ്ണൂര്‍ സ്വദേശിനിയായ കുട്ടിയുടെ ശ്വാസകോശത്തില്‍ നിന്നാണ് ശസ്ത്രക്രിയ കൂടാതെ ബള്‍ബ് പുറത്തെടുത്തത്. ബള്‍ബ് കുടുങ്ങിയതിനെ തുടര്‍ന്ന് അസ്വസ്ഥതകള്‍ അനുഭവപ്പെട്ട കുട്ടിയെ ആദ്യം കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും ബൾബ് പുറത്തെടുക്കാൻ സാധിക്കാത്തതിനാൽ ആലുവ രാജഗിരി ആശുപത്രിയിലേക്ക് മാറ്റുകയുമായിരുന്നു.

കൂര്‍ത്ത അഗ്രം പുറത്തേക്ക് തിരിഞ്ഞ നിലയിലാണ് ബള്‍ബ് ശ്വാസകോശത്തില്‍ കുടുങ്ങിക്കിടന്നിരുന്നത്. രണ്ടുമണിക്കൂര്‍ നീണ്ടുനിന്ന പരിശ്രമത്തിനൊടുവില്‍ പീഡിയാട്രിക് സര്‍ജറി വിഭാഗത്തിലെ ഡോ.അഹമ്മദ് കബീറിന്റെ നേതൃത്വത്തിലുള്ള ഡോക്ടര്‍മാരുടെ സംഘമാണ് ബൾബ് പുറത്തെടുത്തത്.

shortlink

Post Your Comments


Back to top button