ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടിക്കായി നടന്‍ പ്രകാശ് രാജ് പ്രചരണത്തിനിറങ്ങുമെന്ന് റിപ്പോര്‍ട്ട്. മാറ്റത്തിനായി പോരാടുന്ന പാര്‍ട്ടിക്കായി താനും രംഗത്തിറങ്ങുകയാണെന്ന് പ്രകാശ് രാജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നോര്‍ത്ത് ഈസ്റ്റ് ദില്ലിയില്‍ നിന്നായിരിക്കും പ്രകാശ് രാജ് പ്രചാരണം ആരംഭിക്കുക. ദിലീപ് പാണ്ഡ്യയാണ് ഇവിടെ ആപ്പ് സ്ഥാനാര്‍ത്ഥി.
സിനിമയില്‍ നിന്ന് രാഷ്ട്രീയത്തിലേക്ക് വന്ന പ്രകാശ് രാജ് സംഘപരിവാറിനെതിരായ നിലപാടുകള്‍ കൊണ്ട് ശ്രദ്ധേയനാണ്. ലോകസഭാ തെരഞ്ഞെടുപ്പില്‍ ബംഗളൂരു സെന്‍ട്രലില്‍ നിന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പ്രകാശ് രാജ് നേരത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കൊപ്പവും നില്‍ക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു.
Post Your Comments