തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളേജിനുള്ളിൽ വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീൽ റിപ്പോർട്ട് തേടി. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയോടാണ് റിപ്പോർട്ട് തേടിയിരിക്കുന്നത്. വിദ്യാഭ്യാസ സെക്രട്ടറി കുട്ടിയെ കണ്ടതിന് ശേഷമായിരിക്കും റിപ്പോട്ട് സമർപ്പിക്കുക. അതേസമയം കുട്ടിയുടെ ആരോഗ്യനില ഭേദമായി. എന്നാൽ മാധ്യമങ്ങളോട് സംസാരിക്കാൻ കുട്ടി തയ്യാറായില്ല.
എസ്എഫ്ഐ യൂണിയന്റെ ഭീഷണിയെതുടർന്നാണ് ആത്മഹത്യ ചെയ്യുന്നതെന്ന് ആത്മഹത്യാ കുറിപ്പിൽ പറഞ്ഞിരുന്നു. തന്നെ പഠിക്കാൻ അനുവദിക്കുന്നില്ലെന്നും. നിർബന്ധിച്ച് പരിപാടികളിൽ പങ്കെടുപ്പിക്കുകയാണെന്നും കുറിപ്പിൽ പറയുന്നു.
ഇന്നലെയാണ് സംഭവം നടന്നത്. ഒന്നാംവർഷ കെമിസ്‌ട്രി വിദ്യാർത്ഥിനിയാണ് കയ്യിലെ ഞരമ്പ് മുറിച്ച് ജീവനൊടുക്കാൻ ശ്രമിച്ചത്.വ്യാഴാഴ്ച മുതൽ പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഇന്ന് രാവിലെ കോളേജിൽ രക്തം വാർന്ന് കിടക്കുന്ന നിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. .
Post Your Comments