അബുദാബി: റംസാന്‍ മാസത്തില്‍ യുഎയില്‍ 587 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്. യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഉത്തരവ് നല്‍കിയത്. വിവിധ രാജ്യത്തിലുള്ള തടവുകാരെ മോചിപ്പിക്കാനാണ് ഉത്തരവ്.
തടവുകാര്‍ക്ക് മാപ്പ് നല്‍കി വിട്ടയയ്ക്കുന്നത് കുടുംബക്കാര്‍ക്ക് സന്തോഷം നല്‍കുമെന്നും അവര്‍ക്ക് ജീവിതത്തിന്റെ പുതിയ തുടക്കം ലഭിക്കുമെന്നും ദുബായ് അറ്റോര്‍ണി ജനറല്‍ ചാന്‍സലര്‍ എസ്സാം ഇസ്സ അല്‍ ഹുമൈദന്‍ പറഞ്ഞു. ഷെയ്ഖ് മുഹമ്മദിന്റെ ഉത്തരവ് നടപ്പിലാക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ നടപടികള്‍ ആരംഭിച്ചതായി അറ്റോര്‍ണി ജനറല്‍ പറഞ്ഞു. നേരത്തെ യുഎയില്‍ 3,005 തടവുകാരെ മോചിപ്പിക്കാന്‍ ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സയ്യിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടിരുന്നു.
Post Your Comments