ഇസ്‌ലാമിക് ബാങ്കിംഗ് രംഗത്ത് നിക്ഷേപം വര്‍ധിപ്പിച്ച് സൗദി അറേബ്യ. 1 ഇതോടെ പശ്ചിമേഷ്യയിലെ ഇസ്‌ലാമിക് ബാങ്കിംഗ് മേഖലയില്‍ ഏറ്റവും കൂടുതല്‍ നിക്ഷേപമുള്ള രാജ്യമായി സൗദി അറേബ്യ മാറി. 69 ബില്യണ്‍ ഡോളറാണ് പോയ വര്‍ഷം ഇസ്‌ലാമിക് ബാങ്കിംഗ് മേഖലയില്‍ സൗദിയുടെ നിക്ഷേപം. ഇസ്‌ലാമിക് ബാങ്കുകളുടെ കരുത്തുറ്റ ബാലന്‍സ് ഷീറ്റും തൃപ്തികരമായ കവറേജ് റേഷ്യുവും ഈ രംഗത്ത് മികച്ച ക്രെഡിറ്റ് റേറ്റിംഗ് നേടിയെടുക്കുന്നതിന് സഹായകമായി. പശ്ചിമേഷ്യയിലെ നിക്ഷേപക ഗ്രേഡിംഗ് രംഗത്ത് മറ്റു അന്താരാഷ്ട്ര ബാങ്കുകളോട് കിടപിടിക്കുന്ന ‘എ’ ഗ്രേഡ് സ്ഥാനമാണ് ഇസ്‌ലാമിക് ബാങ്കിംഗിനും ഉള്ളത്.
കാംകോ റിസര്‍ച്ചാണ് പോയ വര്‍ഷത്തെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്. നൂറ്റി അറുപത്തിയെട്ടെ പോയന്റ് ഏഴ് ബില്യണ്‍ ഡോളറാണ് സൗദി അറേബ്യയുടെ മുതല്‍ മുടക്ക്. രണ്ടാം സ്ഥാനത്ത് യു.എ.ഇ ആണുള്ളത്. നൂറ്റി മുപ്പത് ബില്യണ്‍ ഡോളറാണ് നിക്ഷേപം. വളര്‍ച്ചാ നിരക്കിലും ഇസ്‌ലാമിക് ബാങ്കിംഗ് മേഖല മികച്ച വര്‍ധനവാണ് രേഖപ്പെടുത്തിയത്. ജി.സി.സി മേഖലയില്‍ മറ്റു പരമ്പരാഗത പണമിടപാടു സ്ഥാപനങ്ങള്‍ 6.9 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയപ്പോള്‍ ഇസ്‌ലാമിക് ബാങ്കിന്റെ വളര്‍ച്ച 7.8 ശതമാനമായി ഉയര്‍ന്നു. മൊത്തം ബാങ്കിംഗ് മേഖലാ ഓഹരികളില്‍ ലിസ്റ്റു ചെയ്ത ഇരുപത്തിയഞ്ച് ശതമാനം ഇസ്‌ലാമിക് ബാങ്കുകളുടെ ഓഹരികളില്‍ സ്ഥിരത കൈവരിക്കാന്‍ സാധിച്ചതായും റിപ്പോര്‍ട്ട് വിലയിരുത്തുന്നു.
Post Your Comments