റിയാദ്: സൗദി കിഴക്കന്‍ പ്രവിശ്യയില്‍ വിനോദ മേഖലയില്‍ ഏഴ് വമ്പന്‍ പ്രൊജക്ടുകള്‍ക്ക് തുടക്കം. തീം പാര്‍ക്ക്, സിനിമാ ശാലകള്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്കാണ് സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് അതോറിറ്റിക്ക് കീഴില്‍ തുടക്കം കുറിച്ചത്.
സെവന്‍സ് സെവന്‍ പ്രൊജക്ട് എന്ന പേരിലാണ് പദ്ധതി. ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് പുതിയ പദ്ധതി. പദ്ധതിയുടെ ആദ്യ ഘട്ട ഉല്‍ഘാടനം കിഴക്കന്‍ പ്രവിശ്യാ ഡെപ്യൂട്ടി ഗവര്‍ണര്‍ അഹമ്മദ് ബിന്‍ ഫഹദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ ഉദ്ഘാടനം ചെയ്തു.
രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ എണ്ണയിതര വരുമാനത്തിലൂടെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ പദ്ധതികള്‍.
ഒരു കിലോമീറ്റര്‍ ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള അമ്യൂസ്മെന്റ് പാര്‍ക്ക്, മൂന്ന് ലോകോത്തര നിലവാരമുള്ള വിശ്രമ വിനോദ കേന്ദ്രങ്ങള്‍, ത്രിമാന സിനിമാ ശാലകള്‍ എന്നിവ അടങ്ങുന്നതാണ് പുതിയ പദ്ധതി. ദമ്മാം അല്‍ഖോബാര്‍ നഗരങ്ങളോട് ചേര്‍ന്നായിരിക്കും പുതിയ പദ്ധതികള്‍ നടപ്പിലാക്കുക. പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടാണ് പദ്ധതിക്കാവശ്യമായ മുതല്‍ മുടക്ക് നടത്തുക. രാജ്യത്ത് വിനോദ വികസന രംഗത്ത് നിരവധി പദ്ധതികള്‍ക്കാണ് അടുത്തിടെ തുടക്കം കുറിച്ചിട്ടുള്ളത്.
Post Your Comments