വാഷിങ്ടണ്‍: എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ നിര്‍ബന്ധിച്ച് പാല്‍ കുടിപ്പിച്ച് കൊലപ്പെടുത്തിയ ആയക്ക് 15 വര്‍ഷം തടവ്. ഓള്‍റെമി അഡെലെ എന്ന 73-കാരിക്കാണ് അമേരിക്കയിലെ പ്രിന്‍സ് ജോര്‍ജ്‌സ് കൌണ്ടി സര്‍ക്യൂട്ട് കോടതി ജഡ്ജി കാരന്‍ മസന്‍ തടവ് ശിക്ഷ വിധിച്ചത്. കുട്ടി പാല്‍ കുടിക്കാത്തതിനാല്‍ ഇവര്‍ പാല്‍ക്കുപ്പി കുഞ്ഞിന്റെ വായില്‍ കടത്തി നിര്‍ബന്ധിച്ച് കുടിപ്പിക്കുകയായിരുന്നു. പാല്‍ തൊണ്ടയില്‍ കുടുങ്ങി ശ്വാസം കിട്ടാതെയാണ് കുഞ്ഞ് മരിച്ചത്.
എനിറ്റ സലൂബി എന്ന കുഞ്ഞാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. അമേരിക്കയിലെ ഗ്ലേനാര്‍ജഡനില്‍ ഫെബ്രുവരിയിലായിരുന്നു സംഭവം. പാല്‍ക്കുപ്പിയുടെ അടപ്പ് ശരിയായി ഇടാതെയാണ് എനിറ്റയുടെ വായയിലേക്ക് അഡെലെ പാല്‍ ഒഴിച്ച് കൊടുത്തത്. മടിയില്‍ കിടത്തിയായിരുന്നു അഡെലെ കുഞ്ഞിന് പാല് കൊടുത്തത്. കുപ്പിയില്‍നിന്നും വരുന്ന പാലിന്റെ അളവ് കൂടിയതോടെ വായയില്‍നിന്നും ഇറക്കാന്‍ കഴിയാതെ പാല്‍ തൊണ്ടയില്‍ കുടുങ്ങി എനിറ്റ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ അഡെലെ തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. അഡെലെ എനിറ്റയ്ക്ക് ഒരു പാല്‍ കുപ്പി കൊടുക്കുകയും എനിറ്റ പാല്‍ കുടിക്കാതെ കുപ്പി നിലത്തിടുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ കാണാം. തുടര്‍ന്ന് അഡെലെ നിലത്ത് വീണ കുപ്പി എടുക്കുകയും അടപ്പ് നന്നായി മുറുക്കാതെ ബലംപ്രയോഗിച്ച് കുഞ്ഞിന്റെ വായികകത്ത് പാല്‍കുപ്പി കടത്തുകയും ചെയ്തു. കുപ്പിയില്‍നിന്നും പാല്‍ പുറത്തേക്ക് ചാടി കുഞ്ഞിന്റെ വായകകത്തും മൂക്കിലേക്കും കുടുങ്ങുന്നതും 30 സെക്കന്റുള്ള ദൃശ്യങ്ങളില്‍നിന്നും വ്യക്തമാണ്.
എന്നാല്‍ കുഞ്ഞിനെ കൊല്ലമെന്ന ലക്ഷ്യം തനിക്ക് ഇല്ലായിരുന്നെന്നും കുട്ടി പാല്‍ കുടിക്കാത്തതിനാല്‍ നിര്‍ബന്ധിച്ച് കുടിപ്പിക്കുക മാത്രമാണ് താന്‍ ചെയ്‌തെന്നും അഡെലം കോടതിയില്‍ പറഞ്ഞു. എന്നാല്‍ അഡെലെയുടെ വാദം വിശ്വസിക്കാന്‍ കോടതി തയ്യാറായിരുന്നില്ല.
Post Your Comments