Devotional

രുദ്രാക്ഷം ധരിക്കുന്നതിന്റെ ഗുണങ്ങൾ

രുദ്രാക്ഷം ധരിക്കുന്നത് വളരെ പുണ്യമാണ് . ദ്രാക്ഷത്തേക്കാള്‍ ഉത്തമമായ മറ്റൊരു വസ്തുവില്ല എന്നാണ് പുരാണങ്ങളില്‍ പോലും പറയുന്നത്. എന്നാല്‍ രുദ്രാക്ഷം ധരിയ്ക്കുമ്പോള്‍ ചില ചിട്ടവട്ടങ്ങള്‍ പാലിക്കേണ്ടതുണ്ട്. അതുപോലെ തന്നെ ഓരോ രുദ്രാക്ഷവും ധരിയ്ക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം എന്നു നോക്കാം. രുദ്രാക്ഷം മാലയായോ ഒറ്റ രുദ്രാക്ഷമായോ ധരിയ്ക്കാം. എന്നാല്‍ ഏത് രുദ്രാക്ഷമാണെങ്കിലും മാസത്തില്‍ ഒരിക്കല്‍ ശുദ്ധീകരിക്കേണ്ടത് അത്യാവശ്യമാണ്. രുദ്രാക്ഷം ധരിയ്ക്കുമ്പോള്‍ ഇഷ്ടദേവതയെ മനസ്സില്‍ ധ്യാനിച്ചാല്‍ ഇരട്ടി ഫലം ലഭിയ്ക്കുമെന്നാണ് പറയപ്പെടുന്നത്.

രുദ്രാക്ഷം ധരിയ്ക്കാന്‍ തടസ്സമുള്ളവര്‍ക്ക് വീട്ടില്‍ വെച്ച് മന്ത്രജപത്തോടു കൂടി രുദ്രാക്ഷത്തെ പൂജിയ്ക്കാവുന്നതാണ്. വലിപ്പം കൂടിയതും ദൃഢമായതും മുള്ളോടുകൂടിയതുമായ രുദ്രാക്ഷം തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക. ഇതിന് ഗുണഫലം കൂടുതലായിരിക്കും. ഒന്നുമുതല്‍ 21 മുഖം വരെയുള്ള രുദ്രാക്ഷങ്ങള്‍ ഉണ്ടാവും. ഓരോന്നിന്റേയും ഗുണഫലമനുസരിച്ച് ധരിയ്ക്കാം. ഇത് കൂടാതെ ഗൗരിശങ്കര രുദ്രാക്ഷം, ഗണേശ് മുഖി രുദ്രാക്ഷം, സവാര്‍ ഏകമുഖരുദ്രാക്ഷം, ത്രിജൂഡി തുടങ്ങിയവയും ഉണ്ട്.6.രോഗശാന്തിയ്ക്കും ഭാഗ്യം വരാനും ഭക്തി വര്‍ദ്ധിക്കാനും എല്ലാം രുദ്രാക്ഷം ധരിയ്ക്കുന്നവരുണ്ട്. കൃത്യമായ വ്രതത്തോടു കൂടി രുദ്രാക്ഷം ധരിയ്ക്കുന്നത് ഇരട്ടി ഫലം തരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button