
കൊച്ചി: സംസ്ഥാനത്ത് കൊല്ലങ്ങള്‍ക്ക് മുമ്പ് തന്നെ കള്ളവോട്ട് നിലവിലുണ്ടായിരുന്നുവെന്ന് നടന്‍ ശ്രീനിവാസന്‍.
രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങള്‍ക്ക് സ്വാധീനമുള്ള മേഖലകളില്‍ വിരട്ടലും ഭീഷണിപ്പെടുത്തലും നടത്താറുണ്ടെന്നും അദ്ദേഹം പറഞ്ഞു.മുപ്പത് കൊല്ലം മുമ്പ് ചെന്നൈയില്‍ നിന്നെത്തിയപ്പോള്‍ തന്റെ വോട്ട് മറ്റാരോ ചെയ്തുകഴിഞ്ഞിരുന്നുവെന്നും ശ്രീനിവാസന്‍ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ സുരേഷ് ഗോപി വോട്ട് പിടിക്കുമെന്നും ചാലക്കുടിയില്‍ ഇന്നസെന്റിന് വിജയസാധ്യതയുണ്ടെന്നും ശീനിവാസന്‍ പറഞ്ഞു. സംസ്ഥാനത്ത് കണ്ണൂരും കാസര്‍ഗോടും വ്യാപകമായി കള്ളവോട്ട് നടന്നുവെന്ന് ആരോപണമുയര്‍ന്നിരുന്നു
Post Your Comments