കൊല്ലം: വിപണികളിൽ വിഷമടിച്ച മാങ്ങ വിൽപ്പനയ്‌ക്കെത്തുന്നു. മാങ്ങ പെട്ടെന്ന് പഴുക്കാനായി കാര്‍ബൈഡ് എന്ന വീര്യം കൂടിയ വിഷം ചേർക്കുന്നു. ഇത്തരത്തിൽ വിഷം ചേർത്ത മാങ്ങയുടെ ശേഖരം കോര്‍പറേഷന്‍ ആരോഗ്യവിഭാഗം പിടികൂടി.
കൊല്ലം പള്ളിമുക്ക് ചന്തയ്ക്ക് എതിര്‍വശം സ്ഥിതി ചെയ്യുന്ന മുഹമ്മദ് ഹനീഫയുടെ ഉടമസ്ഥതയിലുള്ള കടയില്‍ നിന്നു 300 കിലോ മാങ്ങയാണു പിടികൂടിയത്. കടയ്ക്കുള്ളില്‍ 10 പ്ലാസ്റ്റിക് കണ്ടെയ്‌നറുകളില്‍ മാങ്ങ നിറച്ചശേഷം ഇതില്‍ കാര്‍ബൈഡ് പൊടി നിറച്ച പൊതികള്‍ അടുക്കിയ നിലയിലാണ് പരിശോധനയിൽ കണ്ടെത്തിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ഉച്ചയോടെയാണ് ആരോഗ്യവിഭാഗം പരിശോധന നടത്തിയത്.
കാര്‍ബൈഡിന്റെ അംശം മനുഷ്യശരീരത്തില്‍ പ്രവേശിച്ചാല്‍ നാഡീവ്യൂഹത്തെയും തലച്ചോറിനെയുമാണു ബാധിക്കുക. കാര്‍ബൈഡ് ഉപയോഗിച്ചു പഴുപ്പിച്ച ഫലവര്‍ഗങ്ങള്‍ ഭക്ഷിച്ചാല്‍ ഉടന്‍ തന്നെ തലചുറ്റല്‍, ശക്തമായ തലവേദന എന്നിവ ഉണ്ടാകാന്‍ സാധ്യതയുണ്ട്.
കാര്‍ബൈഡ് ഉപയോഗിച്ചാല്‍ ഏത് ഫലവും 12 മണിക്കൂറുകൊണ്ട് പഴുത്തുകിട്ടും.ഞ്ഞയും ഓറഞ്ചും കലര്‍ന്ന നിറം മാങ്ങയുടെ തൊലിയില്‍ വരുകയും വിളഞ്ഞു പഴുത്തതായി തെറ്റിദ്ധരിപ്പിക്കാനും സാധിക്കും. എന്നാല്‍ ഇത്തരത്തില്‍ പഴുപ്പിക്കുന്ന ഫലങ്ങള്‍ക്കു രുചി തീരെ കുറവായിരിക്കും
Post Your Comments