Election NewsLatest NewsIndia

സ്ഥാനാര്‍ത്ഥിക്കെതിരെ പരാമര്‍ശം: യോഗി ആദിത്യനാഥിന് നോട്ടീസ്

ഏ​പ്രി​ല്‍ 19നായിരുന്നു പരാതിക്കടിസ്ഥാനമായ സംഭവം

ല​ക്നൗ: സ്ഥാനാര്‍ത്ഥിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതിനം ഉത്തര്‍ പ്രദേശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷന്‍ നോട്ടീസ് അയച്ചു. സംസ്ഥാനത്തെ സാം​ബ​ലി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് റാ​ലി​യി​ലെ പ്ര​സം​ഗത്തിലെ പരാമര്‍ശത്തിനെതിരെയാണ് നോട്ടീസ്. പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചെ​ന്ന പ​രാ​തി​യിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ബാ​ബ​റി​ന്‍റെ പി​ന്‍​ഗാ​മി (ബാ​ബ​ര്‍ കി ​ഔ​ലാ​ദ്) പ്ര​സ്താ​വ​ന​യി​ലാ​ണ് തെ​രഞ്ഞെടുപ്പ് ക​മ്മീ​ഷ​ന്‍ യോ​ഗി​ക്ക് നോ​ട്ടീ​സ് അ​യ​ച്ച​ത്. 24 മ​ണി​ക്കൂ​റി​നു​ള​ളി​ല്‍ നോട്ടീസിനു മ​റു​പ​ടി ന​ല്‍​കണമെന്നാണ് കമ്മീഷന്‍റെ നി​ര്‍​ദേ​ശം.

ഏ​പ്രി​ല്‍ 19നായിരുന്നു പരാതിക്കടിസ്ഥാനമായ സംഭവം. റാലിക്കിടെയുള്ള പ്രസംഗത്തില്‍ മ​ണ്ഡ​ല​ത്തി​ലെ എ​സ്പി സ്ഥാ​നാ​ര്‍​ഥി​യെ ഉ​ദ്ദേ​ശി​ച്ച് യോഗി വിവാദ പരാമര്‍ശം നടത്തുകയായിരുന്നു. വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശ​ത്തി​ല്‍ തെ​ര. ക​മ്മീ​ഷ​ന്‍റെ 72 മ​ണി​ക്കൂ​ര്‍ വി​ല​ക്ക് അ​വ​സാ​നി​ച്ച​തി​ന് പി​ന്നാ​ലെ​യാണ് ചട്ടലംഘനം നടത്തിയതിനുള്ള നോട്ടീസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button