റിയാദ്: സൗദിയില്‍ വിദേശ നിക്ഷേപങ്ങളില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഈ വര്‍ഷം ആദ്യ ഘട്ടത്തില്‍ റെക്കോര്‍ഡ് വര്‍ധനവാണ് രേഖപ്പെടുത്തിയത്. രാജ്യത്ത് പുതിയ സംരഭങ്ങള്‍ ആരംഭിക്കുന്നതില്‍ എഴുപത് ശതമാനത്തിന്റെ വര്‍ധനവാണ് ഈ വര്‍ഷം ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്. നാല് പുതിയ സംരഭങ്ങളെങ്കിലും ദിനേന രാജ്യത്ത് തുടക്കം കുറിക്കുന്നുണ്ട്. ആരോഗ്യ വിദ്യാഭ്യാസ മേഖലയിലാണ് പുതിയ നിക്ഷേപങ്ങളില്‍ കൂടുതലും. ദേശീയ പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായി രൂപം നല്കിയ സാമ്പത്തിക പദ്ധതികള്‍ ശരവേഗത്തിലാണ് വളര്‍ച്ച നേടുന്നത്.
സൗദി ജനറല്‍ ഇന്‍വെസ്റ്റ്മെന്റ് അതോറിറ്റി സാഗിയ പുതിയ റിപ്പോര്‍ട്ട് പ്രകാരമുള്ള വിവരങ്ങളാണ് ഇത്. ഇരുന്നൂറ്റി അറുപത്തിയേഴ് വിദേശ സംരഭകര്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ രാജ്യത്ത് പുതിയ സംരഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ലൈസന്‍സുകള്‍ നേടിയതായി സാഗിയ ഗവര്‍ണര്‍ ഇബ്രാഹിം അല്‍ ഒമര്‍ വ്യക്തമാക്കി.
ഇത്തരം നേട്ടങ്ങള്‍ രാജ്യത്തിന്റെ തുടര്‍ന്നുള്ള അഭിവൃദ്ധിക്കും, വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും ശക്തി പകരുമെന്നും ഇബ്രാഹീം അല്‍ ഉമര്‍ പറഞ്ഞു. സാഗിയക്ക് കീഴില്‍ നിക്ഷേപങ്ങള്‍ വര്‍ധിപ്പിക്കുന്നതിന് ചട്ടങ്ങള്‍ അടുത്തിടെ ലഘൂകരിച്ചിരുന്നു. ഇത് കൂടുതല്‍ ആഗോള കമ്പനികളെ രാജ്യത്തേക്ക് ആകര്‍ഷിക്കാന്‍ ഇടയാക്കി. ഇതിന് പുറമെ ഇരുപത് രാജ്യങ്ങളില്‍ നിന്നുള്ള കമ്പനികള്‍ക്ക് പ്രത്യേക ആനൂകൂല്യങ്ങളും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments