Life Style

രുചിയേറും പഴം നുറുക്ക്

കുഞ്ഞുങ്ങൾക്ക് നൽകാവുന്ന ഏറ്റവും നല്ല നാലുമണി പലഹാരങ്ങളിലൊന്നാണ് പഴം നുറുക്ക്

കുഞ്ഞുങ്ങൾക്ക് നൽകാവുന്ന ഏറ്റവും നല്ല നാലുമണി പലഹാരങ്ങളിലൊന്നാണ് പഴം നുറുക്ക് , വീട്ടിലുണ്ടാക്കുന്ന രുചികരമായ പഴം നുറുക്ക് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം…….

പഴം നുറുക്ക് തയ്യാറാക്കാൻ ആവശ്യമുള്ള സാധനങ്ങള്‍

ഏത്തപ്പഴം – 4
നെയ്യ് – 3 ടേബിൾ സ്പൂൺ
ശർക്കര ഉരുക്കിയത് – 2 ടേബിൾ സ്പൂൺ
ഏലയ്ക്ക പൊടിച്ചത് – അര ടീസ്പൂൺ

പഴം നുറുക്ക് തയ്യാറാക്കുന്ന വിധം

വറുത്ത് എടുക്കേണ്ടവ

ഒരു പാനിൽ നെയ്യൊഴിച്ച് ചൂടാകുമ്പോൾ പഴം വലിയ കഷണങ്ങളാക്കി മുറിച്ചത് ചേർത്ത് അടച്ചു ചെറു തീയിൽ വേവിക്കുക, വെന്തശേഷം ശർക്കരപാനീയും ഇതിലേക്ക് ചേർത്ത് തുറന്നു വച്ച് പാനികുറച്ച് വറ്റിച്ചെടുക്കാം. ഏലയ്ക്കാപ്പൊടി വിതറി തീ ഓഫ് ചെയ്തെടുത്താൽ രുചികരമായ പഴം നുറുക്ക് റെ‍ഡി. പഴം പുഴുങ്ങിയത് നെയ്യിൽ വഴറ്റിയും പഴം നുറുക്ക് തയാറാക്കാം…..

shortlink

Related Articles

Post Your Comments

Related Articles


Back to top button