Latest NewsIndia

ഇസ്രത് ജഹാൻ വ്യാജ ഏറ്റമുട്ടളിൽ പ്രതികളായ മുൻ പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേക സി.ബി.ഐ കോടതി വെറുതെവിട്ടു

ഡൽഹി: രാഷ്ട്രീയ കോളിളക്കം സൃഷ്ട്ടിച്ച ഇസ്രത് ജഹാൻ വ്യാജ ഏറ്റമുട്ടൽ കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്ന മുൻ ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥരെ പ്രത്യേക സി.ബി.ഐ കോടതി വെറുതെവിട്ടു. ഡി.ജി വൻസാര, എൻ.കെ അമിൻ എന്നിവർക്കെതിരായ കുറ്റങ്ങളാണ് കോടതി റദ്ദാക്കിയത്. ഇരുവരെയും പ്രോസിക്യൂട്ട് ചെയ്യാൻ ഗുജറാത്ത് സർക്കാർ അനുമതി നൽകാത്ത സാഹചര്യത്തിലാണ് ഈ കേസുമായി ബന്ധപ്പെട്ട് ഇരുവർക്കുമെതിരായ എല്ലാ ശിക്ഷാ നടപടികളും നിർത്തിവെക്കാൻ പ്രത്യേക സി.ബി.ഐ കോടതി ഉത്തരവിട്ടത്.

വൻസാരയെയും അമിനേയും കുറ്റ വിമുക്തരാക്കുന്നത് നീതി അല്ലെന്നും വസ്തുതകളെ വളച്ചൊടിക്കലുമാണെന്ന് ഇസ്രത് ജഹാൻെറ മാതാവ് ശമീമ കൗസർ കോടതിയിൽ വാദിച്ചെങ്കിലും കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ഐ.ജി വൻസാരയും എസ്.പി അമിനും നൽകിയ ഹർജി പരിഗണിച്ച് ഇരുവർക്കുമെതിരായ നടപടികൾ നിർത്തിവെക്കാൻ കോടതി വിധിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button