KeralaLatest NewsBusiness

സിമന്റ് വില കുറയില്ല; സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് സിമന്റ് വില ഉടന്‍ കുറയാന്‍ സാധ്യതയില്ല. സര്‍ക്കാര്‍ സിമന്റ് കമ്പനികളുടേയും ഡീലര്‍മാരുടേയും പ്രതിനിധികളുടെ യോഗം വിളിച്ചുചേര്‍ത്തെങ്കിലും തീരുമാനമാകാത്തതിനെ തുടര്‍ന്നാണിത്.

തമിഴ്‌നാട്ടില്‍ 300 രൂപയില്‍ താഴെ ഒരു ചാക്ക് സിമന്റ് കിട്ടും. കേരളത്തിലാകട്ടെ ഇത് 400 മുതല്‍ 450 രൂപ വരെയാണ്. സാധാരണക്കാരുടെ വീട് നിര്‍മ്മാണത്തെയും പ്രളായനന്തര കേരളത്തിന്റെ പുനര്‍ നിര്‍മ്മാണത്തെയും ലൈഫ് പദ്ധതിയേയും കുതിച്ചുയരുന്ന സിമന്റ് വില വലിയ തോതില്‍ ബാധിച്ചിരിക്കുകയാണ്. ഇത് അഞ്ചാം തവണയാണ് സര്‍ക്കാര്‍ സിമന്റ് കമ്പനികളുടേയും ഡീലര്‍മാരുടയും യോഗം വിളിച്ചുചേര്‍ത്തത്. വില കുറക്കുന്ന കാര്യത്തില്‍ തങ്ങളുടെ തലത്തില്‍ തീരുമാനമെടുക്കാനാകില്ലെന്ന് യോഗത്തില്‍ പങ്കെടുത്ത കമ്പനി പ്രതിനിധികള്‍ അറിയിച്ചു. സിമന്റ് കമ്പനികളുടെ ധാര്‍ഷ്ട്യം തുടരുകയാണെന്ന് ചെറുകിട വ്യപാരികള്‍ കുറ്റപ്പെടുത്തി.

തിരുവനന്തപുരത്ത് വിളിച്ചുചേര്‍ത്ത യോഗത്തില്‍ മുഖ്യമന്ത്രിയും വ്യവസായ മന്ത്രിയും പങ്കെടുത്തു. ഒരു മാസത്തിനുള്ളില്‍ സിമന്റ് വില കുറക്കുന്നത് സംബന്ധിച്ച് തീരുമാനമുണ്ടാകണമെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു

shortlink

Post Your Comments


Back to top button