ന്യൂഡല്‍ഹി: പ്ലസ് ടു പരീക്ഷയില്‍ തിളങ്ങി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാളിന്റെ മകന്‍. സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ മിന്നുന്ന വിജയമാണ് അരവിന്ദ് കെജ്‌രിവാളിന്റെ മകന്‍ പുല്‍കിത് സ്വന്തമാക്കിയത്. 96.4 ശതമാനം മാര്‍ക്കാണ് പുല്‍കിത് നേടിയത്. ഇംഗ്ലീഷ്, കണക്ക്, ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, ഹിന്ദി എന്നീ വിഷയങ്ങളില്‍ 10 CGPA നേടിയാണ് പുല്‍കിതിന്റെ വിജയം. നോയിഡയിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് പുല്‍കിത് പഠിക്കുന്നത്. 2014 സഹോദരി ഹര്‍ഷിദയും 96 ശതമാനം മാര്‍ക്ക് നേടിയിരുന്നു. തുടര്‍ന്ന് ഹര്‍ഷിദ ഐഐടി പ്രവേശനത്തിന് ജെജെഇ പരീക്ഷയിലും വിജയിച്ചിരുന്നു. മകന്‍ മികച്ച വിജയം നേടിയ സന്തോഷം പുല്‍കിതിന്റെ അമ്മ സുനിത കെജ്രിവാള്‍ ട്വിറ്ററില്‍ പങ്കുവെച്ചു.
Post Your Comments