
ഗഡ്ചിറോലി: മഹാരാഷ്ട്രയിലെ ഗഡ്ചിറോലിയില്‍ ബുധനാഴ്ച 15 ദ്രുത കര്‍മ്മ സേനാംഗങ്ങളുടെയും ഒരു ഡ്രൈവറുടേയും ജീവനെടുത്ത നക്‌സല്‍ ആക്രമണത്തിന്റെ സൂത്രധാരന്‍ സി.പി.ഐ മാവോയിസ്റ്റ് നേതാവ് നംബാല കേശവ റാവു എന്ന ബസവരാജ് ആണെന്ന് പോലീസ്.ആക്രമണം നടത്തുന്നതിന് മഹാരാഷ്ട്രയിലും ഛത്തീസ്ഗഡിലും ബസവരാജ് പ്രദേശിക നക്‌സല്‍ യൂണിറ്റുകള്‍ രൂപീകരിച്ചിട്ടുണ്ടെന്നാണ് പോലീസിനു കിട്ടുന്ന വിവരം.
ഛത്തീസ്ഗഡിലെ അബുജമാദ് വനമേഖലയില്‍ ഇയാള്‍ ഒളിവില്‍ കഴിയുന്നുണ്ടെന്നും പോലീസ് സംശയിക്കുന്നു. ആക്രമണത്തിനു പിന്നാലെ പ്രദേശത്ത് നക്‌സലുകളുടെ ബാനറും പ്രത്യക്ഷപ്പെട്ടിരുന്നു. സേന സഞ്ചരിച്ചിരുന്ന സ്വകാര്യ ബസ് സ്‌ഫോടനത്തില്‍ തകര്‍ക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ ആക്രമണത്തിനു പിന്നില്‍ നിരോധിത സി.പി.ഐ (മാവോയിസ്റ്റ്) സംഘടനയാണെന്ന വിവരമാണ് ലഭിച്ചതെന്ന് ഗഡ്ചിറോലി പോലീസ് വ്യക്തമാക്കുന്നു.
Post Your Comments