ഏപ്രില്‍ ഒന്നിന് ശേഷം നിര്‍മ്മിക്കുന്ന വാഹനങ്ങളില്‍ എ ബി എസ് നിര്‍ബന്ധമാണെന്ന നിയമം നിലവില്‍ വന്നതിന്റെ ഭാഗമായി ഡിസയര്‍ ടൂര്‍ എസ് കാറിൽ കൂടുതൽ സുരക്ഷാ സൗകര്യങ്ങൾ ഒരുക്കി മാരുതി സുസുക്കി. ഡ്രൈവര്‍ എയര്‍ബാഗ്, ഇലക്ട്രോണിക് ബ്രേക്ക് ഡിസ്ട്രിബ്യൂഷന്‍ സഹിതമുള്ള ആന്റി ലോക്ക് ബ്രേക്ക് സംവിധാനം,
റിവേഴ്‌സ് പാര്‍ക്കിങ് സെന്‍സര്‍, സ്പീഡ് അലര്‍ട്ട് സംവിധാനം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ തുടങ്ങിയവായാണ് കാറിൽ ഉൾപ്പെടുത്തിയത്. മറ്റു മാറ്റങ്ങൾ വാഹനത്തിൽ വരുത്തിയിട്ടില്ല എന്നാണ് വിവരം. സുരക്ഷാ സൗകര്യങ്ങൾ വർദ്ധിച്ചതോടെ ഡിസയര്‍ ടൂര്‍ എസിന്റെ വിലയും കൂടിയെന്നാണ് റിപ്പോര്‍ട്ട്. 5.60 ലക്ഷം മുതല്‍ 6.60 ലക്ഷം രൂപ വരെയാണ് നിലവിൽ ഡല്‍ഹി ഷോറൂം വില.
Post Your Comments