ബംഗളൂരു: വീഡിയോ കോളിനിടെ ഫോണ്‍ പൊട്ടിത്തെറിച്ച് അപകടം, യുവാവിന്റെ മൂന്ന് വിരലുകള്‍ നഷ്ടപ്പെട്ടു. ജിയോ ഫോണ്‍ പൊട്ടിത്തെറിച്ചാണ് അപകടം ഉണ്ടായത്. ചാര്‍ജിനിട്ട് വീഡിയോ കോള്‍ ചെയ്യുന്നതിനിടെയാണ് ഫോണ്‍ പൊട്ടിത്തെറിച്ചത്. അപകടത്തെ തുടര്‍ന്ന് യുവാവിന് മൂന്ന് വിരലുകള്‍ നഷ്ടമായി. ബംഗളൂരുവിലെ 18 കാരനാണ് വിരലുകള്‍ നഷ്ടമായത്. ദിവസങ്ങള്‍ക്ക് മുമ്പാണ് സംഭവം.
നിര്‍മാണ തൊഴിലാളിയായ യുവാവ് ജോലിക്കിടെ ഉച്ചഭക്ഷണ സമയത്ത് ഫോണ്‍ ചാര്‍ജിനിട്ട് വീഡിയോ കോള്‍ നടത്തുകയായിരുന്നു. ഇതിനിടെയാണ് ഫോണ്‍ പൊട്ടിത്തെറിച്ചത്. പരിക്കേറ്റ യുവാവിനെ മറ്റു തൊഴിലാളികള്‍ ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്.
Post Your Comments