ലക്നോ: തോല്‍ക്കുമെന്ന ഭയമുണ്ടായാല്‍ ആ ദിവസം താന്‍ മുറിക്കുള്ളില്‍ ഒളിച്ചിരിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഞാന്‍ പോരാടുകയാണ്. എല്ലാ സംസ്ഥാനങ്ങളിലൂടെയും സഞ്ചരിച്ച് പ്രചാരണം നടത്തുന്നുണ്ട്. നരേന്ദ്ര മോദിക്കെതിരെ തോല്‍ക്കുമെന്ന് ഒരിക്കലും ഭയപ്പെടുന്നില്ലന്നും പ്രിയങ്ക പറഞ്ഞു.
വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ മത്സരിക്കാനുള്ള നീക്കത്തില്‍നിന്നു പിന്‍മാറിയതിനെ കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു പ്രിയങ്ക.
കോണ്‍ഗ്രസ് അതിന്റെ ശക്തി കേന്ദ്രങ്ങളിലും മറ്റു ചില സീറ്റുകളിലും വിജയിക്കുമെന്നും വിജയസാധ്യത കുറഞ്ഞ മണ്ഡലങ്ങളില്‍ ബിജെപിയുടെ വോട്ടുകള്‍ ചോര്‍ത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മഹാസഖ്യത്തിന്റെ വോട്ടുകള്‍ ചോര്‍ത്താന്‍ കോണ്‍ഗ്രസിനു പദ്ധതിയില്ലെന്നും പ്രിയങ്ക വ്യക്തമാക്കി.
Post Your Comments