Kerala

ഭക്ഷ്യ വിഷബാധ; ചികിത്സ തേടിയെത്തിയത് ഇരുന്നൂറോളം പേർ, എത്തിയവരിലേറെയും സ്ത്രീകളും കുട്ടികളും

സ്ത്രീകൾക്കു കുട്ടികൾക്കുമാണ് കൂടുതലും ഭക്ഷ്യവിഷബാധ

കൊല്ലം: ഭക്ഷ്യ വിഷബാധ, കടയ്ക്കലിൽ ഇരുന്നൂറോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. കഴിഞ്ഞ ദിവസം രാത്രിയും ഇന്ന് പുലർച്ചെ യുമായി ഇരുന്നുറോളം പേരാണ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുന്നത്. കഴിഞ്ഞ തിങ്കളാഴ്ച വിവാഹത്തോടനുബന്ധിച്ച് കടക്കാൽ ആറ്റുപുറത്തെ സ്വകാര്യ ആഡിറ്റോറിയത്തിൽ നിന്ന് ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റി രിക്കുന്നത് .വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് വീടുകളിലെത്തിയതിന് ശേഷമാണ് ഇവർക്ക് ശർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടത് .ഇവർ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുകയാണ്.

ഭക്ഷ്യ വിഷബാധയേറ്റ് വന്ന ഇരുപതിലധികം പേർ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ഒബ്സർവേഷനിലാണ്. സ്വകാര്യ ആഡിറ്റോറിയത്തിലെ കുടിവെള്ളത്തിൽ നിന്നോ ഐസ്ക്രീമിൽ നിന്നോആവാം ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് പ്രാഥമിക നിഗമനം. എന്നാൽ വർഷങ്ങളായി ആരോഗ്യവകുപ്പിൻ്റെ സാനിറ്റേഷൻ സർട്ടിഫിക്കറ്റ് ഇല്ലാതെയ്ണ് കടയ്ക്കൽ ശ്രീശൈലം ഓഡിറ്റോറിയം പ്രവർത്തിക്കുന്നതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത് .

എന്നാൽ സിനിമ തിയേറ്ററിനുള്ള സാനിറ്റേഷൻ സർട്ടിഫിക്കറ്റിൻ്റെ മറവിലാണ് ആഡിറ്റോറിയത്തിൽ വിവാഹവും വിവാഹ സൽക്കാരങ്ങൾ നടത്തുന്നതെന്നും ആരോഗ്യവകുപ്പു പറയുന്നത്. 200 ലധികം പേർക്ക് ഭക്ഷ്യവിഷബാധയേറ്റ് ചികിത്സതേടിയിട്ടും ആരോഗ്യവകുപ്പിൻ്റെ ഭാഗത്തുനിന്നും, മറ്റ് അധികൃതരുടെ ഭാഗത്തുനിന്ന് ആഡിറ്റോറിയത്തിനെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. സ്ത്രീകൾക്കു കുട്ടികൾക്കുമാണ് കൂടുതലും ഭക്ഷ്യവിഷബാധ ഏറ്റിരിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button