
1885ലാണ് ഓസ്ട്രേലിയയില്‍ ഹെന്റി ഡിക്കര് എന്ന രണ്ടു വയസ്സുകാരന് മരണപ്പെട്ടത്. കുഞ്ഞിന്റെ മരണം നടന്ന് അഞ്ചു വര്‍ഷത്തിന് ശേഷം മാതാപിതാക്കള്‍ തങ്ങളുടെ മറ്റു മക്കളോടൊപ്പം ഇവിടെ നിന്ന് വളരെ ദൂരെയുള്ള ടാസ്മാനിയയിലേക്ക് സ്ഥലം മാറിപ്പോയി. പിന്നീട് ഒരിക്കലും അവര്‍ ആരും ഇവിടേക്ക് എത്തിയിട്ടില്ല. എന്നാല്‍ കുട്ടിയെ അടക്കിയ അഡ്ലെയ്ഡില് ഹോപ് വാലി സെമിത്തേരിയേല്‍ കഴിഞ്ഞ എട്ട് വര്‍ഷമായി സ്ഥിരമായി മാസത്തില്‍ ഒരു തവണ കളിപ്പാട്ടങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.130 വര്‍ഷം മുന്‍പ് മരിച്ച കുട്ടിയുടെ ശവകല്ലറയില്‍ നീണ്ട വര്‍ഷങ്ങള്‍ക്ക് ശേഷം പാവകള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയത് ഏവരിലും അദ്ഭുതവും അതോടൊപ്പം ഭയവും ഉണ്ടാക്കി.
തുടര്‍ന്ന് പൊലീസും ചരിത്രകാരന്മാരുമൊക്കെ അന്വേഷണം നടത്തി. എന്നാല്‍ എല്ലാവരും പരാജയപ്പെട്ടു. ഇതോടെ പല കഥകളും പ്രചരിക്കുകയും നാട്ടുകാർ ഭയാശങ്കകളിൽ ആവുകയും ചെയ്തു.എന്നാല്‍ ഇപ്പോള്‍ ഈ രഹസ്യത്തിന്റെ ചുരുളുകള്‍ അഴിഞ്ഞിരിക്കുകയാണ്. കുട്ടിയുടെ ശവകല്ലറയില്‍ പാവ പ്രത്യക്ഷപ്പെടുന്നതിന്റെ ഉത്തരം ലഭിച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട ഒരു വാര്‍ത്ത ലിങ്കില്‍ ജൂലിയ റോഡ്സ് എന്ന ഹോപ്പ് വാലി സ്വദേശി ഇട്ട കുറിപ്പാണ് ആ രഹസ്യത്തിന്റെ സത്യാവസ്ഥ പുറത്തെത്തിച്ചത്.’ഞാനും എന്റെ സുഹൃത്ത് വിക്കി ലോയ്സും ചേര്‍ന്നാണ് ആ കളിപ്പാട്ടങ്ങള്‍ അവിടെ വെക്കുന്നത്’ ഇതായിരുന്നു കുറിപ്പ്.
‘ഒരു ദിവസം ഈ കല്ലറയ്ക്ക് അടുത്തു കൂടി നടക്കുമ്ബോള്‍ ഈ കല്ലറ കാട് മൂടി കിടക്കുന്നത് കണ്ടു. ഒരു ചെറിയ കുട്ടിയുടെ കല്ലറ ഇത്രയും മോശം അവസ്ഥയില്‍ കണ്ടത് വളരെ സങ്കടപ്പെടുത്തി. അതിനാല്‍ അത് വൃത്തിയാക്കി അവിടെ ചില കളിപ്പാട്ടങ്ങള്‍ വച്ചു. അത് ഇപ്പോഴും മാസത്തിലൊരിക്കല്‍ തുടരുന്നു’.ഒരിക്കലും കല്ലറകള്‍ കാടു കയറി കിടക്കാന്‍ പാടില്ലെന്നും അതിനെ സംരക്ഷിക്കണമെന്നുമാണ് ജൂലിയ റോഡ്സ് പറയുന്നത്.
Post Your Comments