ശംഖു-ചക്ര- ഗദാ ധാരിയായ മഹാവിഷ്ണുവിന്റെ രൂപത്തെ വര്‍ണ്ണിക്കുന്ന രീതിയിലാണ് സഹസ്രനാമം ചിട്ടപ്പെടുത്തിയിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെതന്നെ വിഷ്ണുവിന്റെ ആയിരം നാമങ്ങളാണ് ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ബുദ്ധി ,ധൈര്യം, ജ്ഞാനം തുടങ്ങിയവ പ്രദാനം ചെയ്യുന്നതിനായി വിഷ്ണു സഹസ്രനാമ ജപം കൊണ്ട് കഴിയും എന്നാണ് വിശ്വാസം.വേദവ്യാസന്‍ സ്വയം രചിച്ചതായ മറ്റു വിഷ്ണുസഹസ്രനാമങ്ങള്‍ പത്മപുരാണത്തിലും മത്സ്യപുരാണത്തിലും മറ്റും ഉണ്ടെങ്കിലും, മഹാഭാരതത്തിന്റെ ഭാഗമായ വിഷ്ണുസഹസ്രനാമത്തിനാണ് പ്രചാരം കൂടുതല്‍. ക്ഷേത്രങ്ങളില്‍ പുലര്‍ച്ചെ വിഷ്ണു സഹസ്രനാമ പാരായണം നടത്തി വരുന്നു. കാര്യസിദ്ധിക്കും വിജയത്തിനായി പുലര്‍ച്ചെ ശുദ്ധിയോടെ നിലവിളക്കിനു മുന്നില്‍ സഹസ്രനാമം ചൊല്ലുന്നതാണ് ഉത്തമം.
Post Your Comments