Life Style

കുട്ടികളുടെ ഡയപ്പറുകളും സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട് 

ബേബി പൗഡറുകള്‍ക്കും ഷാംപൂകള്‍ക്കും പിന്നാലെ കുട്ടികളുടെ ഡയപ്പറുകളും സുരക്ഷിതമല്ലെന്ന് റിപ്പോര്‍ട്ട് :. കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ സുരക്ഷക്കായി കരുതുന്ന ഒന്നാണ് ഡയപ്പറുകള്‍. എന്നാല്‍, കുട്ടികളുടെ ഡയപ്പറുകളിലും അപകടകാരിയായ രാസവസ്തുക്കള്‍ അടങ്ങിയിരിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.വിപണിയില്‍ ലഭ്യമായിട്ടുള്ള 23 തരം ഡയപ്പറുകള്‍ പരിശോധിച്ച ശേഷം കൃത്രിമ സുഗന്ധദ്രവ്യങ്ങളുടെ സാന്നിധ്യവും ഹാനികരമായ ഡയോക്‌സിനുകളുടെ സാന്നിധ്യവും കണ്ടെത്തിയതിനു പിന്നാലെയാണ് മുന്നറിയിപ്പുമായി ഫ്രഞ്ച് ആരോഗ്യ സംഘടന രംഗത്തെത്തിയിരിക്കുന്നത്.

2017 ജനുവരിയില്‍ ഡയപ്പറുകളിലെ കെമിക്കല്‍ സാന്നിധ്യം ചൂണ്ടിക്കാട്ടി ഫ്രഞ്ച് മാസികയില്‍ വന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ആരോഗ്യ സംഘടനയായ ആന്‍സസ് പഠനം നടത്തിയപ്പോഴാണ് വിപണിയിലെ 12 ലധികം ബ്രാന്‍ഡുകളില്‍ അപകടകരമായി രാസവസ്തുക്കളുടെ സാന്നിധ്യം കണ്ടെത്തിയത്.കീടനാശികളടക്കമുള്ളവയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button