റായ്ബറേലി: അമേഠിയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പരാജയപ്പെട്ടാൽ താൻ രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കുമെന്ന് കോൺഗ്രസ് നേതാവ് നവ്ജോത് സിങ് സിദ്ധു.
എല്ലാവരും ദേശീയത എന്താണെന്ന് യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയിൽ നിന്ന് പഠിക്കണമെന്നും സിദ്ധു പറഞ്ഞു.കഴിഞ്ഞ 70 വർഷക്കാലത്തിനിടെ രാജ്യത്തു സാമ്പത്തിക വികസനമൊന്നുമുണ്ടായിട്ടില്ലെന്ന ബിജെപിയുടെ ആരോപണം പഞ്ചാബിലെ മന്ത്രി കൂടിയായ സിദ്ധു തള്ളി.
രാജ്യത്തിന് ആവശ്യമുള്ള സൂചി മുതൽ വിമാനം വരെ ഈ 70 വർക്കാലത്തിനിടയിലാണ് ഉണ്ടായതെന്നും നവ്ജോത് സിങ് സിദ്ധു പറഞ്ഞു. ഉത്തർപ്രദേശിലെ റായ്ബറേലിയിൽ സോണിയക്കുവേണ്ടി പ്രചാരണത്തിനെത്തിയതായിരുന്നു സോണിയ.
Post Your Comments