Latest NewsInternational

സ്‌പെയ്ന്‍ തെരഞ്ഞെടുപ്പ്; പെട്രോ സാഞ്ചസിന്റെ സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടിക്ക് വിജയം

മാഡ്രിഡ്:സ്‌പെയിനില്‍ പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന് ജയം. 350 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 99.9 ശതമാനം വോട്ടുകള്‍ എണ്ണിപ്പൂര്‍ത്തിയായപ്പോള്‍ 123 സീറ്റുകളില്‍ സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു.

സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടിക്ക് ഒറ്റക്ക് ഭരിക്കാനാവശ്യമായ ഭൂരിപക്ഷം ലഭിച്ചില്ല. നാല് വര്‍ഷത്തിനിടെ രാജ്യം നേരിടുന്ന മൂന്നാം തെരഞ്ഞെടുപ്പാണിത്. 75 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. 350 അംഗ പാര്‍ലമെന്റില്‍ 30 ശതമാനം വോട്ടാണ് സ്പാനിഷ് സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടി നേടിയത്.

സര്‍ക്കാര്‍ രൂപീകരിക്കണമെങ്കില്‍ സോഷ്യലിസ്റ്റ് വര്‍ക്കേഴ്‌സ് പാര്‍ട്ടിക്ക് മറ്റു ചെറു പാര്‍ട്ടികളെ ആശ്രയിക്കേണ്ടി വരും. തെരഞ്ഞെടുപ്പില്‍ മുഖ്യപ്രതിപക്ഷമായ പീപ്പിള്‍സ് പാര്‍ട്ടിക്ക് 66 സീറ്റുകള്‍ ലഭിച്ചപ്പോള്‍ സിറ്റിസെണ്‍സിന് 57 സീറ്റുകളും പെഡമോസിന് 42 സീറ്റുകളും ലഭിച്ചു.

24 സീറ്റുകളോടെ വോക്‌സ് തെരഞ്ഞെടുപ്പില്‍ മികച്ച മുന്നേറ്റം ഉണ്ടാക്കി.അസമത്വം ഇല്ലാതാക്കാന്‍ പ്രവര്‍ത്തിക്കുമെന്ന് വിജയം ആഘോഷിച്ച് പെഡ്രോ സാഞ്ചസ് പറഞ്ഞു. കാറ്റലോണിയന്‍ പ്രശ്‌ന പരിഹാരവും അഴിമതി ഇല്ലാതാക്കലും പ്രധാന ദൌത്യങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Post Your Comments


Back to top button