Latest NewsKerala

കല്ലട ബസിലെ മര്‍ദനം; പ്രതികളുമായി തെളിവെടുപ്പ് നടത്തി

തിരുവനന്തപുരം: കല്ലട ബസില്‍ യുവാക്കള്‍ മര്‍ദനത്തിനിരയായ സംഭവത്തില്‍ അറസ്റ്റിലായ പ്രതികളുമായി അന്വേഷണസംഘം തെളിവെടുപ്പ് നടത്തി. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുപ്പ് നടത്തിയത്. ഏഴു പ്രതികളെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ചാണ് തെളിവെടുത്തത്. കല്ലട ട്രാവല്‍സിന്റെ വൈറ്റിലയിലെ ഓഫീസിലും സംഭവം നടന്ന വൈറ്റില ജങ്ഷനിലുമായി ഞായറാഴ്ച രാവിലെയായിരുന്നു തെളിവെടുപ്പ്.

പ്രതികളുടെ കസ്റ്റഡി കാലാവധി ശനിയാഴ്ച അവസാനിക്കും. ‘കേസില്‍ പതിനഞ്ചോളം പ്രതികളുണ്ടെന്നാണ് മര്‍ദനത്തിനിരയായവരുടെ മൊഴി. അതിനാല്‍ കൂട്ടുപ്രതികളെ സംബന്ധിച്ച വിവരങ്ങളാണ് അറസ്റ്റിലായവരില്‍നിന്ന് പൊലീസ് പ്രധാനമായും തേടുന്നത്. സിസിടിവി ദൃശ്യങ്ങളുള്‍പ്പെടെ കാണിച്ച് മറ്റു പ്രതികളുടെ വിവരം തേടും.അതിനിടെ കേസില്‍ ബസുടമ സുരേഷ് കല്ലടയുടെ പങ്ക് തള്ളിക്കളയാനാകില്ലെന്ന് എസിപി സ്റ്റുവര്‍ട്ട് കീലര്‍ പറഞ്ഞു. ആവശ്യമെങ്കില്‍ ബസുടമയെ വീണ്ടും വിളിച്ചുവരുത്തി മൊഴിയെടുക്കും. സുരേഷിന് പൊലീസ് ക്ളീന്‍ചിറ്റ് നല്‍കിയിട്ടില്ലെന്നും എഎസ്പി പറഞ്ഞു. അതിനിടെ കല്ലട ബസിലെ ജീവനക്കാരില്‍നിന്ന് മോശം അനുഭവമുണ്ടായതായി അറിയിച്ച് സംസ്ഥാനത്തുനിന്നും പുറത്തുനിന്നും നിരവധി പരാതികളാണ് ഉയരുന്നത്. ലോക്കല്‍ പൊലീസില്‍ പരാതി നല്‍കിയാല്‍ കേസുകള്‍ ഏകോപിപ്പിച്ച് അന്വേഷണം നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button