
പേരാമ്പ്ര•60 കാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ യുവാക്കള്‍ പിടിയില്‍ സഹോദരങ്ങളായ യുവാക്കള്‍ പിടിയില്‍. മനോനില തെറ്റിയ പട്ടികജാതിക്കാരനായ അറുപതുകാരനെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിനിരയാക്കിയ കൂത്താളി കറുത്ത കുളങ്ങര മുക്കിൽ പാലക്കൂൽ തറയിൽ മനേഷ് (39), സഹോദരൻ പാലക്കൂൽ തറയിൽ മനോജൻ (43) എന്നിവരാണ് അറസ്റ്റിലായത്. കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ട്.
കൂത്താളി പഞ്ചായത്തിലെ അഗതി അശ്രയ പദ്ധതിയുടെ ഗുണഭോക്താവാണ് പരാതിക്കാരൻ. പ്രതികൾ മൂന്നുപേരും ചേർന്ന‌് ഇയാളുടെ കുടിലിലെത്തി പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചതായാണ‌് പരാതി. പ്രതികളുടെ ശല്യം അസഹ്യമായപ്പോഴാണ് ഇയാൾ ജാഗ്രതാ സമിതിയുടെ സഹായത്തോടെ പേരാമ്പ്ര പോലീസിനെ സമീപിച്ചത്. വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്.
അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Post Your Comments