കോട്ടയം: നാഗമ്പടം പഴയ റെയില്‍വേ മേല്‍പാലം നിയന്ത്രിത സ‌്ഫോടനത്തിലൂടെ പൊളിക്കാനുള്ള ശ്രമം ഉപേക്ഷിച്ചു. പാലത്തിന്റെ കോണ്‍ക്രീറ്റ‌് മുറിച്ചുമാറ്റുന്ന രീതിയോ, പാലം വശത്തേക്ക‌് തള്ളി വച്ചശേഷം താഴെയിറക്കുന്ന രീതിയോ ഇനി നടപ്പാക്കാനാണ് പദ്ധതി. പാലം വശത്തേക്ക‌് തള്ളിമാറ്റി നാഗമ്ബടം സ‌്റ്റേഡിയത്തിന്റെ ഭാഗത്ത‌് താഴെ ഇറക്കി വയ്ക്കാനാണ‌് ആലോചന. നിലത്തുവച്ചശേഷം പൊട്ടിച്ചുമാറ്റും. പഴയ പാലത്തിന്റെ ഉയരത്തില്‍ താങ്ങ‌് ഉണ്ടാക്കി അതിലേക്ക‌് തള്ളിമാറ്റുന്ന സാങ്കേതികവിദ്യയാണ‌് ഉപയോഗിക്കുക. പാലം വശത്തേക്ക‌് തള്ളി വയ‌്ക്കുന്ന രീതിയാണെങ്കില്‍ റെയില്‍ ഗതാഗത നിയന്ത്രണം കുറച്ചു സമയത്തേക്ക‌് മതിയാകും. അതിനാലാണ് ഈ രീതി പരിഗണയിലുള്ളത്. ഹൈഡ്രോളിക്ക‌് ജാക്കി ഉപയോഗിച്ചാവും പാലം തള്ളി മാറ്റുക.
Post Your Comments