ഇടുക്കി: മുല്ലപ്പെരിയാര്‍ പുതിയ അണക്കെട്ട് നിര്‍മ്മിക്കുന്നതിന് മുന്നോടിയായുള്ള പരിസ്ഥിതി ആഘാത പഠനം നടത്താന്‍ ജല വകുപ്പ് നിര്‍ദ്ദേശം നല്‍കി. പദ്ധതി പ്രദേശത്ത് പ്രവേശിക്കാന്‍ വനംവകുപ്പ് അനുമതി നല്‍കിയതോടെയാണ് പഠനം ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.
കഴിഞ്ഞ ദിവസമാണ് നിര്‍ദ്ദിഷ്ട സ്ഥലത്ത് പ്രവേശിച്ച് പഠനം നടത്തുന്നതിന് സംസ്ഥാന ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ അനുമതി നല്‍കിയത്. ഒരു വര്‍ഷത്തെ നാല് സീസണുകളായി തിരിച്ചാണ് പഠനം നടത്തേണ്ടത്. പുതിയ ഡാം വരുന്നത് ഓരോ സീസണിലും പരിസ്ഥിതിയെ എങ്ങനെ ബാധിക്കുന്നു എന്നതാണ് പഠനത്തിന് വിധേയമാക്കുക. ഈ കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ ആയിരിക്കും പുതിയ അണക്കെട്ട് നിര്‍മിക്കണമോയെന്ന് തീരുമാനിക്കുന്നത്. തമിഴ്‌നാടിന്റെ കടുത്ത എതിര്‍പ്പ് തള്ളിയാണ് കേരളത്തിന് പഠനത്തിന് അനുമതി ലഭിച്ചിരിക്കുന്നത്.
Post Your Comments