പുതിയ മോഡൽ ആൾട്ടോ വിപണിയിൽ എത്തിച്ച് മാരുതി സുസുക്കി. ബി എസ് -6 മലിനീകരണ നിയന്ത്രണച്ചട്ടങ്ങളോടെയെത്തുന്ന ഇന്ത്യയിലെ ആദ്യ എന്‍ട്രി സെഗ്മെന്റ് കാറായിരിക്കും പുതിയ മോഡൽ ആൾട്ടോ. ബ്ലാക്ക് ഫിനീഷിങ് ഗ്രില്ലും ഹണി കോംമ്പ് ഷേപ്പിലുള്ള വലിയ എയര്‍ഡാം, ബ്ലാക്ക്-ബെയ്ജ് ഡ്യുവല്‍ ടോൺ ഇന്റീരിയര്‍, എഫ്എം, യുഎസ്ബി, ഓക്സിലറി എന്നിവ നല്‍കിയിട്ടുള്ള മ്യൂസിക് സിസ്റ്റം, ആള്‍ട്ടോ കെ10-ല്‍ നല്‍കിയിരുന്ന ത്രീ സ്പോക്ക് സ്റ്റിയറിങ്ങ് വീല്‍ എന്നിവയാണ് പ്രധാന പ്രത്യേകതകൾ.
എബിഎസ്, ഇബിഡി ബ്രേക്കിങ് സംവിധാനം ഡ്രൈവര്‍ സൈഡ് എയര്‍ബാഗ്, സ്പീഡ് അലേര്‍ട്ട്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ തുടങ്ങിയ സുരക്ഷാ സൗകര്യങ്ങളും ഈ ഹാച്ച്ബാക്കിൽ ഒരുക്കിയിട്ടുണ്ട്. 796 സിസി ത്രീ സിലിണ്ടര്‍ പെട്രോള്‍ എന്‍ജിൻ 48 ബിഎച്ച്പി കരുത്തും 69 എന്‍എം ടോര്‍ക്കും ഉൽപാദിപ്പിച്ച് കാറിനെ നിരത്തിൽ കരുത്തനാക്കുന്നു. കൂടാതെ 22.05 കിലോമീറ്റർ ഇന്ധനക്ഷമത കമ്പനി അവകാശപ്പെടുന്നു.
മൂന്ന് വേരിയന്റുകളിലെത്തുന്ന ആൾട്ടോയ്ക്ക് 2.93 ലക്ഷം രൂപ, 3.5 ലക്ഷം രൂപ, 3.71 ലക്ഷം രൂപ എന്നിങ്ങനെയാണ് എക്സ്-ഷോറൂം വില. നിലവിലെ മോഡലിനേക്കാളും 30000 രൂപ വർദ്ധിച്ചിട്ടുണ്ട്. അപ്ടൗണ്‍ റെഡ്, സുപ്പീരിയര്‍ വൈറ്റ്, സില്‍ക്കി സില്‍വര്‍, ഗ്രാനൈറ്റ് ഗ്രേ, മൊജീറ്റോ ഗ്രീന്‍, സെറൂലിയന്‍ ബ്ലൂ എന്നീ ആറ് നിറങ്ങളില്‍ വാഹനം തിരഞ്ഞെടുക്കാം.
Post Your Comments